ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ കോഫി ശൃംഖലയായ കോഫി ഡേ എന്‍റര്‍പ്രൈസസ് ലിമിറ്റഡിന്‍റെ ഓഹരികളില്‍ വന്‍ ഇടിവ്. 20 ശതമാനത്തിന്‍റെ ഇടിവാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി ജി സിദ്ധാർഥയെ കാണാതായെന്ന വാർത്തകൾ പരന്നതോടെയാണ് കമ്പനിയുടെ ഓഹരികളില്‍ ഇടിവ് രേഖപ്പെടുത്തിയത്.
ചെയര്‍മാനെ കാണാതായതോടെ വിലയിടിഞ്ഞ് കോഫി ഡേയുടെ ഓഹരി - ചെയര്‍മാന്‍
20 ശതമാനത്തിന്‍റെ ഇടിവാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
52 ആഴ്‌ചക്കുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവില്‍ കോഫി ഡേയുടെ ഓഹരികള്‍ വിറ്റ് പോകുന്നത്. ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വെറും 154.05 രൂപയും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 153.04 രൂപയും മാത്രമാണ് നിലവില്‍ കമ്പനിയുടെ ഓഹരിക്ക് ലഭിക്കുന്നത്. കർണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന എസ് എം കൃഷ്‌ണയുടെ മരുമകനാണ് സിദ്ധാർഥ്.
തിങ്കാളാഴ്‌ച വൈകിട്ട് നേത്രാവതി നദിക്ക് സമീപത്തെ പാലത്തിൽ വച്ച് സിദ്ധാർഥ കാറിൽ നിന്ന് ഇറങ്ങിപ്പോയി എന്നാണ് റിപ്പോര്‍ട്ട്. ഒരു മണിക്കൂർ കാത്തിരുന്നിട്ടും മടങ്ങിയെത്താതിനെ തുടർന്ന് ഡ്രൈവർ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പരാതി ലഭിച്ച പൊലീസ് നദിയിലും പരിസര പ്രദേശങ്ങളിലും തിരച്ചിൽ നടത്തുകയാണ്. മറ്റ് ഏതെങ്കിലും വാഹനത്തിൽ കയറി പോവുകയോ അബദ്ധത്തിൽ നദിയിൽ വീഴുകയായിരുന്നോ എന്ന് തുടങ്ങി എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. തെരച്ചലിന് കേന്ദ്ര സഹായം തേടിയിട്ടുണ്ട്.