കേരളം

kerala

ETV Bharat / business

ആപ്പിൾ ഐഫോൺ എസ്ഇ പുറത്തിറക്കി - കൊറോണ

കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലായി 64 ജിബി, 128 ജിബി, 256 ജിബി പതിപ്പുകളാണ് മാർക്കറ്റുകളിൽ എത്തുന്നത്

Apple unveils 2nd gen iPhone SE  starting at Rs 42500  കൊവിഡ് രോഗബാധ  ആപ്പിൾ  ആപ്പിൾ ഐഫോൺ എസ്ഇ  കൊവിഡ്  കൊറോണ  apple iphone
ആപ്പിൾ ഐഫോൺ എസ്ഇ പുറത്തിറക്കി

By

Published : Apr 16, 2020, 6:40 PM IST

കൊവിഡ് രോഗബാധയെ തുടർന്ന് ലോക്ക്‌ ഡൗൺ തുടരുന്നതിനിടെ പുതിയ ഐഫോണുമായി ആപ്പിൾ രംഗത്തെത്തി. 4.7 ഇഞ്ച് റെറ്റിന എച്ച്.ഡി ഡിസ്‌പ്ലേയോട് കൂടിയ 42,500 രൂപയിൽ ആരംഭിക്കുന്ന ഐഫോൺ എസ്ഇ ആണ് ആപ്പിൾ പുറത്തിറക്കുന്നത്. കറുപ്പ്, വെള്ള, ചുവപ്പ് തുടങ്ങിയ നിറങ്ങളിൽ 64 ജിബി, 128 ജിബി, 256 ജിബി പതിപ്പുകളാണ് മാർക്കറ്റുകളിൽ എത്തുന്നത്. ഇന്ത്യൻ വിപണിയിൽ ഫോൺ എത്തുന്നത് സംബന്ധിച്ച് പിന്നീട് അറിയിക്കും. യുഎസിൽ ഏപ്രിൽ 17 മുതൽ ആപ്പിൾ സ്റ്റോറുകളിലും ആപ്പിൾ. കോം വെബ്‌സൈറ്റുകളിലും ഫോൺ ഓർഡർ ചെയ്യാനാകും. ഏപ്രിൽ 24 മുതലാണ് അമേരിക്ക അടക്കമുള്ള 40ഓളം രാജ്യങ്ങളിൽ ഫോൺ വിപണിയിൽ എത്തുക.

ആപ്പിളിന്‍റെ തന്നെ എ13 ബയോണിക് പ്രൊസസര്‍ ചിപ്പാണ് ഐഫോണ്‍ എസ് ഇയ്ക്ക് ശക്തിപകരുന്നത്. ഐഫോണുകളിലെ ഏറ്റവും മികച്ച സിംഗിള്‍ ക്യാമറ സിസ്റ്റമാണ് ഇതിനുള്ളത്. ഏറ്റവും കുറഞ്ഞ വിലയിലും വലിപ്പം കുറഞ്ഞ മികച്ച പ്രവര്‍ത്തന ശേഷിയുള്ള ഐഫോണ്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഐഫോണ്‍ എസ്ഇ എത്തിയിരിക്കുന്നത്. മികച്ച ഫോട്ടോ, വീഡിയോ പ്രദാനം ചെയ്യുന്ന സിംഗിൾ ക്യാമറ സിസ്റ്റമാണ് ഐഫോണ്‍ എസ്ഇ ഫോണിൽ ഉള്ളതെന്ന് വേൾഡ് വൈഡ് മാർക്കറ്റിങ് ആപ്പിൾ സീനിയർ വൈസ് പ്രസിഡന്‍റ് ഫിൽ ഷില്ലർ പറഞ്ഞു.

ഹോം ബട്ടണ്‍, വിരലടയാളം കണ്ടെത്തുന്നതിനുള്ള സ്റ്റീൽ റിങ് സംവിധാനവും ഐഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വയര്‍ലെസ് ചാര്‍ജിങ് സൗകര്യം, അതിവേഗ ചാര്‍ജിങ് സംവിധാനം എന്നിവയും ഐഫോണ്‍ എസ്ഇയിലുണ്ട്. ഡ്യുവൽ സിം, ഇ-സിം സംവിധാനം ഉപയോഗിക്കാൻ സാധിക്കുന്നതിനൊപ്പം എഫ് 1.8 അപ്പർച്ചറുള്ള 12 എംപി വൈഡ് ക്യാമറയും ലഭ്യമാക്കുന്നുണ്ട്. എസ്ഇ ഫോണിന്‍റെ ലാഭത്തിന്‍റെ ഒരു ഭാഗം കൊവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്നും പരിശോധനകൾ, പിപിഇ, ലാബ് സൗകര്യങ്ങൾ മെച്ചെപ്പെടുത്തൽ എന്നിവക്കാകും തുക ലഭ്യമാക്കുകയെന്നും ആപ്പിൾ അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details