ന്യൂഡൽഹി: ഉള്ളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ഇതിനോടകം രാജ്യത്ത് സ്വകാര്യ വ്യാപാരികൾ 7,000 ടൺ ഉള്ളി ഇറക്കുമതി ചെയ്തതായി ഉപഭോക്തൃകാര്യ മന്ത്രി പീയൂഷ് ഗോയൽ. കൂടാതെ 25,000 ടൺ ഉള്ളി ദീപാവലിക്ക് മുമ്പായി രാജ്യത്ത് എത്തുമെന്നും അദേഹം പറഞ്ഞു.
ഉള്ളി വില നിയന്ത്രിക്കുന്നതിനായി 7,000 ടൺ ഉള്ളി ഇറക്കുമതി ചെയ്തതായി മന്ത്രി പീയൂഷ് ഗോയൽ - new delhi
25,000 ടൺ ഉള്ളി ദീപാവലിക്ക് മുമ്പായി രാജ്യത്ത് എത്തുമെന്നും അദേഹം പറഞ്ഞു
![ഉള്ളി വില നിയന്ത്രിക്കുന്നതിനായി 7,000 ടൺ ഉള്ളി ഇറക്കുമതി ചെയ്തതായി മന്ത്രി പീയൂഷ് ഗോയൽ Piyush Goyal Consumer affairs onions Onions consumer affairs latest news ന്യൂഡൽഹി new delhi ഉള്ളി വില](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9370449-394-9370449-1604066488931.jpg)
പ്രധാന ചരക്കുകളുടെ പ്രാദേശിക വിതരണവും നിയന്ത്രണ വിലയും മെച്ചപ്പെടുത്തുന്നതിനായി ഭൂട്ടാനിൽ നിന്ന് 30,000 ടൺ ഉരുളക്കിഴങ്ങും ഇറക്കുമതി ചെയ്യുന്നുണ്ട്. ഉള്ളിയുടെ വില കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ കിലോയ്ക്ക് 65 രൂപ എന്ന നിലയിലാണ്. വിലക്കയറ്റം പരിശോധിക്കാൻ സർക്കാർ സജീവമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഉള്ളി ഇറക്കുമതി ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ ഡിസംബർ വരെ സർക്കാർ ഇളവ് ചെയ്തിട്ടുണ്ട്.
ഈജിപ്ത്, അഫ്ഗാനിസ്ഥാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് സ്വകാര്യ വ്യാപാരികൾ ഉള്ളി ഇറക്കുമതി ചെയ്യുന്നുണ്ട്. ഉള്ളി ഇറക്കുമതി ചെയ്യുന്നതിനുള്ള ഫ്യൂമിഗേഷൻ മാനദണ്ഡങ്ങളിൽ സർക്കാർ ഇളവ് വരുത്തിയിട്ടുണ്ടെന്നും ഉള്ളി വിത്ത് കയറ്റുമതി നിരോധിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു. പിടിച്ചുവക്കലും കരിഞ്ചന്തയും തടയുന്നതിന് വ്യാപാരികൾക്ക് സ്റ്റോക്ക് പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാരിനുവേണ്ടി ഉള്ളിയുടെ ബഫർ സ്റ്റോക്ക് കൈവശം വച്ചിരിക്കുന്ന നഫെഡ് ഓപ്പൺ മാർക്കറ്റിൽ ഉള്ളി സംഭരിക്കുന്നുണ്ട്. ഇതുവരെ 36,488 ടൺ ഉള്ളിയാണ് സംഭരിച്ചിരിക്കുന്നതെന്നും മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.