വാഷിംഗ്‌ടൺ:2019-2020 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് അഞ്ച് ശതമാനമെന്ന് ലോകബാങ്ക്. എന്നാൽ അടുത്ത സാമ്പത്തിക വർഷത്തിൽ ഇത് 5.8 ശതമാനമായി ഉയരുമെന്ന് ലോക ബാങ്ക് പറഞ്ഞു.
ഇന്ത്യയുടെ വളർച്ചാ നിരക്ക് 5% ആക്കി ലോക ബാങ്ക് റിപ്പോർട്ട് - ലോക ബാങ്ക് റിപ്പോർട്ട്
ബാങ്കിങ് ഇതര മേഖലയിലെ കടുത്ത വായ്‌പാ മാനദണ്ഡങ്ങൾ രാജ്യത്തെ ആഭ്യന്തര ആവശ്യകത ഗണ്യമായി കുറയുന്നതിന് കാരണമാകുന്നുണ്ടെന്നും ലോക ബാങ്ക് അറിയിച്ചു
![ഇന്ത്യയുടെ വളർച്ചാ നിരക്ക് 5% ആക്കി ലോക ബാങ്ക് റിപ്പോർട്ട് World Banks pegs India growth rate at 5%](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5649906-710-5649906-1578561234851.jpg)
നിക്ഷേപവും വ്യാപാരവും കഴിഞ്ഞ വർഷത്തെ മെല്ലെപോക്കിൽ നിന്ന് ക്രമേണ പുരോഗതി പ്രാപിക്കുന്നെന്നും ആഗോള സാമ്പത്തിക വളർച്ച 2020ൽ 2.5 ശതമാനമായി ഉയരുമെന്നും ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നു.
ബാങ്കിങ്ങ് ഇതര മേഖലയിലെ കടുത്ത വായ്‌പാ മാനദണ്ഡങ്ങൾ രാജ്യത്തെ ആഭ്യന്തര ആവശ്യകത ഗണ്യമായി കുറയുന്നതിന് കാരണമാകുന്നുണ്ടെന്നും ലോക ബാങ്ക് അറിയിച്ചു. സ്വകാര്യ ഉപഭോഗം കുറയുന്നത്, വായ്‌പ ലഭ്യതയിലെ അപര്യാപ്‌തത എന്നിവ ഇന്ത്യയെ ബാധിക്കുന്നതായും ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നു. എൽപിജിയുടെ സബ്‌സിഡി ക്രമേണ ഇല്ലാതാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ലോകബാങ്ക് റിപ്പോർട്ടിൽ പ്രശംസിച്ചിട്ടുണ്ട്.