കേരളം

kerala

ETV Bharat / business

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മാറ്റമില്ലാതെ തുടരുമെന്ന് ലോക ബാങ്ക് - ലോകബാങ്ക്

അടുത്ത രണ്ട് വര്‍ഷത്തേക്കും ഈ അവസ്ഥ തുടരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ലോകകബാങ്ക്

By

Published : Jun 6, 2019, 10:21 AM IST

Updated : Jun 6, 2019, 10:48 AM IST

ന്യൂഡല്‍ഹി: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ലോകകബാങ്കിന്‍റെ റിപ്പോര്‍ട്ട്. അടുത്ത രണ്ട് വര്‍ഷത്തേക്കും ഈ അവസ്ഥ തുടരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ലോക ബാങ്കിന്‍റെ ഗ്ലോബല്‍ എക്കണോമിക് പ്രോസ്പെക്ട്സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്ത് ജിഎസ്ടിയുടെ നടത്തിപ്പ് ഇത് വരെയും പൂര്‍ണ്ണതയില്‍ എത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്ത് രാജ്യത്തുണ്ടായ അനിശ്ചിതത്വവും പുല്‍വാമ അക്രമണവും തുടര്‍ന്നുണ്ടായ പ്രത്യാക്രമണവും ഇരു രാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ ചെറിയ തോതില്‍ ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷസാധ്യത തുടരുകയാണെണില്‍ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതി മോശമെകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

അതേ സമയം ബ്രക്സിറ്റിന്‍റെ നടപടികള്‍ ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്, ശ്രീലങ്കയിലും അഫ്ഗാനിസ്ഥാനിലുമുണ്ടായ രാഷ്ട്രീയ പ്രശ്നങ്ങള്‍ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Last Updated : Jun 6, 2019, 10:48 AM IST

ABOUT THE AUTHOR

...view details