ന്യൂഡൽഹി: രാജ്യത്തെ വ്യവസായങ്ങളെ സഹായിക്കുന്നതിന് കമ്പനി ആക്‌ടിലെ വ്യവസ്ഥകൾ ലഘൂകരിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോർപ്പറേറ്റ് നികുതി നിരക്ക് കുറച്ച് എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് എത്തിച്ചതായും അസോച്ചം പരിപാടിയിൽ സംസാരിക്കവേ നരേന്ദ്ര മോദി പറഞ്ഞു.
കമ്പനി ആക്‌ട് ലഘൂകരിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി - അസോചം പരിപാടി
കോർപ്പറേറ്റ് നികുതി നിരക്ക് കുറച്ച് എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് എത്തിച്ചതായും അസോച്ചം പരിപാടിയിൽ സംസാരിക്കവേ നരേന്ദ്ര മോദി പറഞ്ഞു.
കമ്പനികൾ രജിസ്‌റ്റർ ചെയ്യുന്നതിനുള്ള സമയം മാസങ്ങളിൽ നിന്നും മണിക്കൂറായി ചുരുക്കി. വിമാനത്താവളങ്ങളിലു തുറമുഖങ്ങളിലേയും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയത് എല്ലാ മേഖലകള്‍ക്കും ഗുണകരമായെന്നും മോദി പറഞ്ഞു. വാണിജ്യ വ്യവസായ മേഖലയുടെ നിർദ്ദേശപ്രകാരം ചരക്ക് സേവനനികുതിയിൽ (ജിഎസ്‌ടി) മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ബിസിനസ് സൗഹൃദ പട്ടികയിൽ പരമാവധി പുരോഗതി കൈവരിച്ച മികച്ച 10 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടു. മൂന്ന് വർഷത്തിനിടെ 142-ാം റാങ്കിൽ നിന്ന് ഇന്ത്യ 63-ാം സ്ഥാനത്തെത്തിയതും മോദി ചൂണ്ടിക്കാട്ടി.