കേരളം

kerala

ETV Bharat / business

യുഎസ് ട്രഷറി സെക്രട്ടറിയും ആര്‍ബിഐ ഗവര്‍ണറും കൂടിക്കാഴ്‌ച നടത്തി - Steven Mnuchin-Shaktikanta Das

യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യുചിനും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസും സാമ്പത്തിക നിയന്ത്രണ വികസന കാര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ച നടത്തി

യുഎസ് ട്രഷറി സെക്രട്ടറിയും റിസർവ് ബാങ്ക് ഗവർണറുമായി കൂടികാഴ്ച നടന്നു

By

Published : Nov 2, 2019, 5:34 PM IST

മുംബൈ: യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യുചിൻ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസുമായി കൂടികാഴ്ച നടത്തി. ഇരു രാജ്യങ്ങളിലെയും ആഗോള, ആഭ്യന്തര, മാക്രോ-സാമ്പത്തിക സാഹചര്യങ്ങളും നിയന്ത്രണ നടപടികളും ചർച്ച ചെയ്തതായി സെൻട്രൽ ബാങ്കിന്‍റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയിലെ യുഎസ് അംബാസഡർ കെന്നത്ത് ജസ്റ്ററും മുംബൈയിലെ കോൺസൽ ജനറലായ ഡേവിഡ് ജെ. റാൻസും ചര്‍ച്ചയില്‍ പങ്കെടുത്തു. സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥരുമായും യുഎസ് ട്രഷറി സെക്രട്ടറി ചര്‍ച്ച നടത്തി. ഇന്ത്യയിലെ പ്രധാനപ്പെട്ട ബിസിനസുകാരുമായും മ്യൂചിന്‍ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ABOUT THE AUTHOR

...view details