അമേരിക്ക രണ്ട് വർഷത്തിനുള്ളില്‍ സാമ്പത്തികമാന്ദ്യം നേരിടുമെന്ന് വിദഗ്‌ധർ - business news
ഡൊണാൾഡ് ട്രംപ് നടപ്പിലാക്കിയ സാമ്പത്തിക നയങ്ങളുടെ അപകട സാധ്യതയെക്കുറിച്ചും സാമ്പത്തിക വിദഗ്‌ധർക്ക് ആശങ്ക.
അമേരിക്ക രണ്ട് വർഷത്തിനുള്ളില്‍ സാമ്പത്തികമാന്ദ്യം നേരിടുമെന്ന് വിദഗ്‌ധർ
വാഷിങ്ടൺ: 2021ന്‍റെ അവസാനത്തോടെ അമേരിക്കയില്‍ സാമ്പത്തികമാന്ദ്യം രൂക്ഷമാകുമെന്നാണ് സാമ്പത്തിക വിദഗ്‌ധരില്‍ 74 ശതമാനവും പ്രതീക്ഷിക്കുന്നത്. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നടപ്പിലാക്കിയ സാമ്പത്തിക നയങ്ങളുടെ അപകട സാധ്യതയെക്കുറിച്ചും സാമ്പത്തിക വിദഗ്‌ധർക്ക് ആശങ്കയുണ്ട്. നാഷണല്‍ അസോസിയേഷൻ ഫോർ ബിസിനസ് ഇക്കണോമിക്സ് നടത്തിയ സർവേയില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്‌ധർ പുറത്ത്‌വിട്ട റിപ്പോർട്ടിലും ട്രംപിന്‍റെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ഒരു ശുഭാപ്തി വിശ്വസാവും പങ്കുവച്ചിട്ടില്ല.