യുഎസ് ചൈന വ്യാപാര കരാറിന്‍റെ ഒന്നാം ഘട്ടത്തിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്‌ച പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള 18 മാസത്തിലേറെ നീണ്ട നിന്ന വ്യാപാര യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയേയും ബാധിച്ചിരുന്നു.
യുഎസ് - ചൈന വ്യാപാര കരാറിന്‍റെ ഒന്നാം ഘട്ടത്തിന് ധാരണയായതായി ഡൊണാൾഡ് ട്രംപ് - US-China trade deal
വ്യാപാര യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ ദുർബലപ്പെടുത്തുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നൽകിയിരുന്നു.
വ്യാപാര കരാറിന്‍റെ ആദ്യ ഘട്ടത്തിൽ ചൈനയുടെ സാമ്പത്തിക, വാണിജ്യ വ്യവസ്ഥയിലെ ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക കൈമാറ്റം, കൃഷി, ധനകാര്യ സേവനങ്ങൾ, കറൻസി, വിദേശനാണ്യം എന്നീ മേഖലകളിൽ ഘടനാപരമായ പരിഷ്‌കാരങ്ങളും മാറ്റങ്ങളും ആവശ്യമാണ്.വരും വർഷങ്ങളിൽ യുഎസ് ചരക്കുകളും സേവനങ്ങളും അധികമായി വാങ്ങാമെന്ന ചൈനയുടെ ഉറപ്പും കരാറിന്‍റെ ഭാഗമാണ്.
എന്നാൽ 160 ബില്യൺ ഡോളർ മൂല്യമുള്ള ചൈനീസ് ഉൽപന്നങ്ങൾക്ക് ഞായറാഴ്‌ച മുതൽ പുതിയ തീരുവ ഏർപ്പെടുതാതനുള്ള അമേരിക്കയുടെ തീരുമാനം ഇനി നടപ്പിലാക്കില്ലയെന്ന് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.