ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ രാജ്യത്തെ അർബൻ സഹകരണ ബാങ്കുകളിൽ(യുസിബി) 220 കോടിയിലധികം രൂപയുടെ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്‌തതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. 2018-19 കാലയളവിൽ 127.7 കോടി രൂപയുമായി ബന്ധപ്പെട്ട 181 തട്ടിപ്പ് കേസുകൾ ശ്രദ്ധയിൽപ്പെട്ടതായി വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി കേന്ദ്ര ബാങ്ക് അറിയിച്ചു. 2017-18ലും, 2016-16ലും യഥാക്രമം 46.9 കോടി രൂപയും 9.3 കോടി രൂപയും ഉൾപ്പെടുന്ന 99, 27 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2015-16ൽ 17.3 കോടി രൂപയുമായി ബന്ധപ്പെട്ട 187 തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2014-15ൽ 478 കേസുകളിലായി 19.8 കോടി രൂപയുടെ തട്ടിപ്പാണ് റിപ്പോർട്ട് ചെയ്‌തത്. 2014-15നും 2018-19നും ഇടയിൽ അർബൻ സഹകരണ ബാങ്കുകളിൽ 221 കോടി രൂപയുടെ 972 ബാങ്ക് തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്‌തതായും ആർബിഐ അറിയിച്ചു.
അർബൻ സഹകരണ ബാങ്കുകളിൽ കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ നടന്നത് ആയിരത്തോളം തട്ടിപ്പുകൾ: ആർബിഐ - അർബൻ സഹകരണ ബാങ്കുകൾ തട്ടിപ്പ്
2018-19 കാലയളവിൽ 127.7 കോടി രൂപയുമായി ബന്ധപ്പെട്ട 181 തട്ടിപ്പ് കേസുകൾ ശ്രദ്ധയിൽപ്പെട്ടതായി വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി കേന്ദ്ര ബാങ്ക് അറിയിച്ചു.
അർബൻ സഹകരണ ബാങ്കുകളിൽ കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ നടന്നത് ആയിരത്തോളം തട്ടിപ്പുകൾ: ആർബിഐ
രാജ്യത്തൊട്ടാകെയുള്ള 1,544 അർബൻ സഹകരണ ബാങ്കുകളിലായി 2019 മാർച്ച് 31 വരെ 4.84 ലക്ഷം കോടി രൂപ നിക്ഷേപമുള്ളതായും ആർബിഐ റിപ്പോർട്ട്. ഇതിൽ ഏറ്റവും കൂടുതൽ നിക്ഷേപമുള്ള മഹാരാഷ്‌ട്രയിലെ 496 അർബൻ സഹകരണ ബാങ്കുകളിലായി 3 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ഗുജറാത്തിലെ 219 അർബൻ സഹകരണ ബാങ്കുകളിലായി 55,102 കോടി രൂപയും, കർണാടകയിലെ 263 അർബൻ സഹകരണ ബാങ്കുകളിലായി 41,096 കോടി രൂപയുമാണ് നിക്ഷേപം.