കേരളം

kerala

ETV Bharat / business

രണ്ട് ഘട്ടങ്ങളിലായി ബജറ്റ് സമ്മേളനം നടത്താൻ ശുപാർശ - ബജറ്റ് സമ്മേളനം 2020

ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ഘട്ടം ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെയും രണ്ടാം ഘട്ടം മാർച്ച് 2 മുതൽ ഏപ്രിൽ 3 വരെയും ആയിരിക്കും.

Union Budget to be presented on Feb 1: Sources
ജനുവരി 31 മുതൽ ഏപ്രിൽ 3 വരെ രണ്ട് ഘട്ടങ്ങളിലായി ബജറ്റ് സമ്മേളനം നടത്താൻ ശുപാർശ

By

Published : Jan 9, 2020, 1:05 PM IST

ന്യൂഡൽഹി: ജനുവരി 31 മുതൽ ഏപ്രിൽ 3 വരെ രണ്ട് ഘട്ടങ്ങളിലായി ബജറ്റ് സമ്മേളനം നടത്താൻ പാർലമെന്‍ററി കാര്യ മന്ത്രിസഭാ സമിതി ശുപാർശ ചെയ്‌തു. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ഘട്ടം ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെയും രണ്ടാം ഘട്ടം മാർച്ച് 2 മുതൽ ഏപ്രിൽ 3 വരെയും ആയിരിക്കും.വിവിധ മന്ത്രാലയങ്ങൾക്ക് നൽകിയ ബജറ്റ് വിഹിതം പരിശോധിക്കാൻ പാർലമെന്‍ററി കമ്മിറ്റികളെ അനുവദിക്കുന്നതിന് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ട് ഘട്ടങ്ങൾക്കിടയിൽ സാധാരണയായി ഒരു മാസത്തെ ഇടവേളയുണ്ട്.

ABOUT THE AUTHOR

...view details