കേരളം

kerala

ETV Bharat / business

തൊഴിലില്ലായ്മ; ബിരുദധാരികളെ കയറ്റുമതി ചെയ്ത് ദക്ഷിണ കൊറിയ - unemployment

ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളെയാണ് തൊഴിലാളികള്‍ കൂടുതലായി ആശ്രയിക്കുന്നത്.

ദക്ഷിണ കൊറിയ

By

Published : May 13, 2019, 8:01 PM IST

ലോകത്തിലെ തന്നെ നാലാമത്തെ വലിയ സമ്പത്ത് വ്യവസ്ഥയുള്ള ദക്ഷിണ കൊറിയയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നു. ഇതേതുടര്‍ന്ന് തൊഴിലന്വേഷിച്ച് രാജ്യം കടക്കുന്ന തൊഴിലാളികളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇതിനായി 2013ല്‍ സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതിയാണ് കെ-മൂവ്.

എഴുപതോളം വിദേശ രാജ്യങ്ങളിലേക്കുള്ള അവസരമാണ് കെ-മൂവ് പദ്ധതി വഴി ലഭ്യമാകുന്നത്. പദ്ധതി ആരംഭിച്ച് ആദ്യ വര്‍ഷം കയറ്റുമതി ചെയ്ത തൊഴിലാളികളെക്കാള്‍ മൂന്നിരിട്ടി തൊഴിലാളികളെയാണ് 2018ല്‍ കയറ്റുമതി ചെയ്തിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം തൊഴിലാളികളും പോയിരിക്കുന്നത് ജപ്പാനിലേക്കാണ്. നല്ലൊരു ശതമാനം ആളുകള്‍ അമേരിക്കയെയും ആശ്രയിച്ചിട്ടുണ്ട്.

വെറും 97,000 തൊഴിലവസരങ്ങളാണ് കഴിഞ്ഞ വര്‍ഷം കൊറിയ സൃഷ്ടിച്ചത്. കൊറിയയില്‍ 2013-ൽ അഞ്ചിലൊരു വ്യക്തി തൊഴിലില്ലായ്മ അനുഭവിച്ചപ്പോള്‍ ഈ മാർച്ചിലെ കണക്കനുസരിച്ച് നാലിലൊരാൾക്ക് തൊഴില്‍ ഇല്ലെന്ന് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു.

ABOUT THE AUTHOR

...view details