കേരളം

kerala

ETV Bharat / business

ആധാർ കാർഡിലെ വിവരങ്ങൾ എങ്ങനെ സുരക്ഷിതമാക്കാം

ബയോമെട്രിക് വിവരങ്ങൾ ലോക്ക് ചെയ്യാനുള്ള നിർദേശമാണ് യുഐ‌ഡി‌എഐ ട്വിറ്ററിലൂടെ നൽകിയത്

aadhaar card  how to lock aadhaar card  UIDAI  ആധാർകാർഡ്  Aadhaar card lock  Lock your Aadhaar biometrics
നിങ്ങളുടെ ആധാർ കാർഡിലെ വിവരങ്ങൾ എങ്ങനെ സുരക്ഷിതമാക്കാം, നിർദേശങ്ങളുമായി കേന്ദ്രം

By

Published : Jul 17, 2021, 2:02 PM IST

ആധാർ കാർഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി യുണിക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌എഐ). ആധാർ നമ്പർ ദുരുപയോഗം ചെയ്യുന്നത് വ്യാപകമായ സാഹചര്യത്തിലാണ് യുഐ‌ഡി‌എഐയുടെ നടപടി.

Also Read:എച്ച്പിസിഎൽ പമ്പുകളിൽ ഇവി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ടാറ്റ പവർ

ബയോമെട്രിക് വിവരങ്ങൾ ലോക്ക് ചെയ്യാനുള്ള നിർദേശമാണ് യുഐ‌ഡി‌എഐ ട്വിറ്ററിലൂടെ നൽകിയത്.

ആധാർ കാർഡിനലെ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ mAadhaar ആപ്പ് ഉപയോഗിച്ചോ https://resident.uidai.gov.in/aadhaar-lockunlock എന്ന ലിങ്കിലൂടെയോ ആധാർ വിവരങ്ങൾ നമുക്ക് ലോക്ക് ചെയ്യാൻ സാധിക്കും.

ആധാർ കാർ എങ്ങനെ ലോക്ക്/ അണ്‍ലോക്ക് ചെയ്യാം

  • ട്വിറ്റിൽ വിശദീകരിക്കും പോലെ mAadhaar ആപ്പ് അല്ലെങ്കിൽ https://resident.uidai.gov.in/aadhaar-lockunlock എന്ന ലിങ്കിൽ കയറുക
  • ലോക്ക്/ അണ്‍ലോക്ക് ഓപ്ഷൻ തെരഞ്ഞെടുക്കുക
  • 12 അക്ക ആധാർ നമ്പർ നൽകുക
  • നിങ്ങളുടെ ആധാർ കാർഡിലെ പേര് നൽകുക
  • നിങ്ങളുടെ വിലാസത്തിന്‍റെ പിഐസി കോഡ് നൽകുക
  • കാണിച്ചിരിക്കുന്ന സുരക്ഷാ കോഡ് നൽകുക
  • ക്ലിക്ക് ടു സെൻഡ് ഒടിപി ഓപ്ഷൻ നൽകുക
  • നിങ്ങളുടെ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിലേക്ക് ഓടിപി എത്തും
  • ഒടിപി നൽകി ലോഗിൻ ചെയ്യുന്നതോടെ നിങ്ങളുടെ ആധാർ കാർഡ് വിവരങ്ങൾ ലോക്ക്/അണ്‍ലോക്ക് ചെയ്യാം

ABOUT THE AUTHOR

...view details