രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള നിര്‍ണായക തീരുമാനങ്ങളാണ് പുതിയ സര്‍ക്കാരിന്‍റെ ആദ്യ ആലോചനകളിലുള്ളതെന്ന് റിപ്പോര്‍ട്ട്. നോട്ട് നിരോധനം, ജിഎസ്ടി പോലുള്ള പരിഷ്ക്കാരങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും തെരഞ്ഞെടുപ്പില്‍ ലഭിച്ച മൃഗീയ ഭൂരിപക്ഷത്തിന്‍റെ പിന്‍ബലത്തിലാണ് സമ്പത്ത് വ്യവസ്ഥയിലെ പുതിയ പരീക്ഷണങ്ങള്‍ക്ക് എന്‍ഡിഎ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
സാമ്പത്തിക രംഗത്ത് നിര്‍ണായക തീരുമാനങ്ങള്‍ ഉടനെ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട് - സമ്പത്ത് വ്യവസ്ഥ
നികുതി കുറച്ചും നടപടികള്‍ എളുപ്പമാക്കിയും വിപണിയിലെ ആവശ്യകത വര്‍ധിപ്പിച്ചും രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താനായിരിക്കും ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ശ്രമിക്കുക
നികുതി കുറച്ചും നടപടികള്‍ എളുപ്പമാക്കിയും വിപണിയിലെ ആവശ്യകത വര്‍ധിപ്പിച്ചും രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താനായിരിക്കും ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ശ്രമിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ പദ്ധതികളില്‍ കാലതാമസം നേരിട്ടാല്‍ വന്‍ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. അതേ സമയം കാര്‍ വിപണിയില്‍ പ്രതീക്ഷിക്കാത്ത തിരിച്ചടി ലഭിച്ചതും കണ്‍സ്യൂമര്‍ ഉപഭോക്തൃരംഗത്തെ പ്രതിസന്ധിയും സമ്പത്ത് വ്യവസ്ഥയുടെ വളര്‍ച്ചയെ ബാധിക്കും എന്നും ആശങ്കയുണ്ട്.
നികുതികള്‍ ഇളവാക്കുന്നതോടെ ഇടത്തരക്കാരുടെ കൈകളിലേക്ക് പണം കൂടുതലായി എത്തുമെന്നും ഇത് വിപണിയില്‍ ചിലവഴിപ്പിക്കാന്‍ സാധിച്ചാല്‍ വിപണിയിലെ പ്രതിസന്ധി മറികടക്കാനാവുമെന്നുമാണ് പ്രതീക്ഷ. ഇങ്ങനെ വന്നാല്‍ സര്‍ക്കാര്‍ പുതിയ വ്യവസായ നയം പുറത്തിറക്കാനും സാധ്യതയുണ്ടാകും. ജിഎസ്ടി നികുതി സ്ലാബുകളില്‍ മാറ്റം വരുത്താനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.