ന്യൂഡൽഹി: ധനമന്ത്രി നിർമലാ സീതാരാമന് പകരമായി ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദിയെ സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്‌ടി) മന്ത്രിതല സമിതി കൺവീനറായി നിയമിച്ചതായി ജിഎസ്‌ടി കൗൺസിൽ വൃത്തങ്ങൾ അറിയിച്ചു.
സംസ്ഥാനങ്ങളുടെ ഐ.ജി.എസ്.ടി വിഷയങ്ങൾ സംബന്ധിച്ച ശുപാർശകൾ ഐജിഎസ്‌ടി മന്ത്രിതല സമിതി കൺവീനർ ധനമന്ത്രിക്ക് സമർപ്പിക്കും. ഐജിഎസ്‌ടി സംബന്ധിച്ച സർക്കാർ ഭരണഘടനയിൽ ചൊവ്വാഴ്‌ച വൈകിട്ട് മാറ്റം വരുത്തിയാണ് സുശീൽ മോദിയെ കൺവീനറാക്കിയത്.
സുശീൽ മോദി ഐജിഎസ്‌ടി മന്ത്രിതല സമിതി കൺവീനർ - Sushil Modi
സംസ്ഥാനങ്ങളുടെ ഐ.ജി.എസ്.ടി വിഷയങ്ങൾ സംബന്ധിച്ച ശുപാർശകൾ ഐജിഎസ്‌ടി മന്ത്രിതല സമിതി കൺവീനർ ധനമന്ത്രിക്ക് സമർപ്പിക്കും
സുശീൽ മോദി ഐജിഎസ്‌ടി മന്ത്രിതല സമിതി കൺവീനർ
കഴിഞ്ഞ ആഴ്‌ച കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനുമായി പശ്ചിമ ബംഗാള്‍, കേരളം, ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ് ധനമന്ത്രിമാര്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട ജിഎസ്‌ടി ധനസഹായം വൈകുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.