കോർപ്പറേറ്റ് ഭരണം മെച്ചപ്പെടുത്താൻ ആവശ്യപ്പെട്ട് ശക്തികാന്ത ദാസ് - Shaktikanta Das on corporate governance
വെള്ളിയാഴ്‌ച പുറത്തിറക്കിയ സാമ്പത്തിക സ്ഥിരത റിപ്പോർട്ടിന്‍റെ ഇരുപതാം ലക്കത്തിലെ ആമുഖത്തിലാണ് ആർബിഐ ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.

മുംബൈ:ബാങ്കുകളുൾപ്പടെയുള്ളവയുടെ കോർപ്പറേറ്റ് ഭരണം മെച്ചപ്പെടുത്താൻ ആവശ്യപ്പെട്ട് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. നല്ല കോർപ്പറേറ്റ് ഭരണം നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ കാര്യക്ഷമതയെ വർധിപ്പിക്കാനാവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ഘടകമാന്നെന്നും ആർബിഐ ഗവർണർ പറഞ്ഞു.
വെള്ളിയാഴ്‌ച പുറത്തിറക്കിയ സാമ്പത്തിക സ്ഥിരത റിപ്പോർട്ടിന്‍റെ ഇരുപതാം ലക്കത്തിലെ ആമുഖത്തിലാണ് ആർബിഐ ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തരവും ആഗോളവുമായ ഘടകങ്ങൾ കാരണം വളർച്ച ദുർബലമാണെന്നും, ഉപഭോക്തൃ വായ്‌പ വർധിക്കുമ്പോഴും കമ്പനികളും സാമ്പത്തിക ഇടനിലക്കാരും അവരുടെ വ്യാപാര രീതികൾ മെച്ചപ്പെടുത്തുന്നതിനായി ശ്രമിക്കുന്നതിനാൽ മൊത്ത വായ്‌പ വളർച്ച കുറയുന്നെന്നും ശക്തികാന്ത ദാസ് പറഞ്ഞു.