കേരളം

kerala

ETV Bharat / business

ഡെബിറ്റ് കാർഡിന് ഇഎംഐ സൗകര്യവുമായി എസ്ബിഐ - ഡെബിറ്റ് കാർഡ്-എസ്ബിഐ

ഉപയോക്താവിന് തുക തിരിച്ചടക്കാന്‍ 6 മുതൽ 18 മാസം വരെയുള്ള ഗഡു കാലാവധി തെരഞ്ഞെടുക്കാം

ഉപഭോക്തൃ സൗഹൃദ വസ്തുക്കളുടെ വായ്പക്ക് ഡെബിറ്റ് കാർഡ് ഇഎംഐ സൗകര്യം ഒരുക്കി എസ്ബിഐ

By

Published : Oct 7, 2019, 7:31 PM IST

മുംബൈ: ഡെബിറ്റ് കാർഡിന് ഇഎംഐ സൗകര്യം ഏർപ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.ഉപഭോക്തൃ സൗഹൃദ വസ്തുക്കള്‍ വാങ്ങുന്നതിനാണ് ഡെബിറ്റ് കാർഡില്‍ ഇഎംഐ സൗകര്യം ലഭിക്കുക. ഉപഭോക്താക്കള്‍ക്ക് പണം തിരിച്ചടയക്കാന്‍ ആറ് മുതല്‍ പതിനെട്ട് മാസം വരെയുള്ള കാലാവധി തെരഞ്ഞെടുക്കാം.ഇടപാട് പൂർത്തിയായി ഒരു മാസത്തിന് ശേഷമാണ് തവണകൾ ആരംഭിക്കുക.

കൃത്യമായി ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് വായ്പ ലഭിക്കും.1,500 ലധികം നഗരങ്ങളിലെ 40,000 വ്യാപാര സ്റ്റോറുകളിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുളളത്. ഇടപാടുകൾക്കുള്ള ഫീസ്, ബാങ്ക് സന്ദർശനം എന്നിവ കുറക്കാൻ ഇതിലൂടെ സാധിക്കും.
ഈ സംവിധാനത്തിലൂടെ ഉപഭോക്താക്കളുടെ സൗകര്യവും സംതൃപ്തിയും ആണ് എസ്‌ബി‌ഐ ലക്ഷ്യം വെക്കുന്നതെന്ന് ബാങ്ക് ചെയർമാൻ രജനിഷ് കുമാർ പറഞ്ഞു.

ABOUT THE AUTHOR

...view details