കേരളം

kerala

ETV Bharat / business

രൂപയുടെ മൂല്യം ഇടിയുന്നു; ഈ വര്‍ഷത്തെ ഏറ്റവും മോശം നിരക്കില്‍ - Rupee

ഡിസംബർ പതിനാലിന് ശേഷം രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും ദുർബലമായ സ്ഥിതിയാണിത്.

രൂപക്ക് വീണ്ടും വിലയിടിയുന്നു; ഈ വര്‍ഷത്തെ ഏറ്റവും മോശം അവസ്ഥയില്‍

By

Published : Aug 23, 2019, 1:29 PM IST

മുംബൈ: അമേരിക്കന്‍ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് വീണ്ടും ഇടിഞ്ഞു. കഴിഞ്ഞ ദിവസത്തേതിനേക്കാള്‍ പത്ത് പൈസ കുറഞ്ഞ് ഡോളറിന് 71.91 രൂപയില്‍ എത്തി. രാവിലെ 9.20 ന് രൂപ ഡോളറിന് 72.04 എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. കഴിഞ്ഞ വർഷം ഡിസംബർ പതിനാലിന് ശേഷം രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും മോശം നിരക്കാണിത്.

വിദേശ നിക്ഷേപകര്‍ ഇക്വിറ്റി ഫണ്ടുകള്‍ ധാരാളമായി പിന്‍വലിച്ചതും ചൈനീസ് കറന്‍സിയായ യുവാനില്‍ പെട്ടെന്നുണ്ടായ ഇടിവും ആണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണമായി സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യന്‍ കറന്‍സിക്ക് പുറമെ മറ്റ് ഏഷ്യന്‍ രാജ്യങ്ങളുടെ കറന്‍സികളുടെ മൂല്യത്തിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

For All Latest Updates

ABOUT THE AUTHOR

...view details