കേരളം

kerala

ETV Bharat / business

ചില്ലറ വിൽപ്പന വില അടിസ്ഥാനമാക്കിയുള്ള  പണപ്പെരുപ്പം ഒക്‌ടോബറിൽ 4.62 ശതമാനമായി ഉയർന്നു

ചില്ലറ വിൽപ്പന വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 4.62 ശതമാനമായി ഉയർന്നു. സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് ഇതുസംബന്ധിച്ച സൂചിക പുറത്തുവിട്ടത്.

സിപിഐ പണപ്പെരുപ്പം ഒക്‌ടോബറിൽ 4.62

By

Published : Nov 14, 2019, 5:31 AM IST

ന്യൂഡൽഹി: ചില്ലറ വിൽപ്പന വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറിൽ 16 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ബുധനാഴ്ച പുറത്ത് വിട്ട ഉപഭോക്തൃ വില സൂചിക (സിപിഐ) റിപ്പോർട്ട് പ്രാകാരം ചില്ലറ വിൽപ്പന വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 4.62 ശതമാനമായി ഉയർന്നു.
ഇത് 2018 സെപ്റ്റംബറിൽ 3.99 ശതമാനവും 2018 ഒക്ടോബറിൽ 3.38 ശതമാനവുമാണ്.

ഒക്‌ടോബർ പണപെരുപ്പം
2018 ജൂണിൽ ചില്ലറ പണപ്പെരുപ്പ നിരക്ക് 4.92 ശതമാനമായി ഉയർന്നിരുന്നു.

ഭക്ഷ്യ വസ്തുക്കളുടെ പണപ്പെരുപ്പം 2019 ഒക്ടോബറിൽ 7.89 ശതമാനമായി ഉയർന്നു. മുൻ മാസം 5.11 ശതമാനമായിരുന്നു ഇത്. പച്ചക്കറികളുടെ വില സെപ്റ്റംബറിലെ 5.40 ശതമാനത്തിൽ നിന്ന് 26.10 ശതമാനമായി ഉയർന്നു.

സ്ഥിതിവിവരക്കണക്ക് മന്ത്രാലയം

പഴങ്ങളുടെ വില 0.83 ശതമാനത്തിൽ നിന്ന് 4.08 ശതമാനമായി ഉയർന്നു. ധാന്യങ്ങൾ, മാംസം, മത്സ്യം, മുട്ട എന്നിവയുടെ വില യഥാക്രമം 2.16 ശതമാനം, 9.75 ശതമാനം, 6.26 ശതമാനം ആയി ഉയർന്നു. പയറുവർഗ്ഗങ്ങൾക്കും അനുബന്ധ ഉൽ‌പ്പന്നങ്ങൾക്കും ചില്ലറ പണപ്പെരുപ്പം 11.72 ശതമാനമായി ഉയർന്നു.

ABOUT THE AUTHOR

...view details