ന്യൂഡൽഹി: ചില്ലറ പണപ്പെരുപ്പം നവംബറിൽ മൂന്നുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.54 ശതമാനത്തിൽ എത്തി.
ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറിൽ 4.62 ശതമാനവും 2018 നവംബറിൽ 2.33 ശതമാനവുമായിരുന്നു.
സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫീസ് (എൻഎസ്‌ഒ) പുറത്തുവിട്ട കണക്കനുസരിച്ച് ഭക്ഷ്യ വസ്‌തുക്കളുടെ പണപ്പെരുപ്പം 10.01 ശതമാനമായി ഉയർന്നു. ഒക്ടോബറിൽ ഇത് 7.89 ശതമാനമായിരുന്നു.
നവംബറിൽ പച്ചക്കറിയുടെ പണപ്പെരുപ്പം 35.99 ശതമാനമായി ഉയർന്നു. ഒക്ടോബറിൽ ഇത് 26.10 ശതമാനമായിരുന്നു.