കേരളം

kerala

റിസർവ് ബാങ്ക് വായ്പാ നയ അവലോകന യോഗത്തിന് നാളെ തുടക്കം

By

Published : Feb 4, 2019, 1:46 PM IST

പണപ്പെരുപ്പം ഡിസംബറിൽ 2.2 ശതമാനമായി കുറഞ്ഞിട്ടുണ്ട്.ഒന്നര വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

RBI

റിസര്‍വ് ബാങ്കിന്‍റെ വായ്പാ നയ അവലോകന യോഗം ഫെബ്രുവരി അഞ്ച് മുതൽ ഏഴ് വരെ നടക്കും. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നേതൃത്വം നൽകുന്ന എംപിസിയുടെ ആദ്യ യോഗമാണിത്.

ഊർജിത് പട്ടേലിന്‍റെ അപ്രതീക്ഷിത രാജിയെ തുടർന്ന് 2018 ഡിസംബറിലാണ് ശക്തികാന്ത ദാസ് സ്ഥാനമേറ്റത്.

ഫെബ്രുവരി ഏഴിന് നടത്തുന്ന നയപ്രഖ്യാപനത്തിൽ വായ്പാ നയത്തിൽ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്ന് ബാങ്ക് ഓഫ് ബറോഡ ചീഫ് എക്കണോമിസ്റ്റ് സമീർ നാരംഗ് അഭിപ്രായപ്പെട്ടു. ഫെബ്രുവരി ഏഴിനാണ് നയപ്രഖ്യാപനം. ഒക്ടോബറിലെ നയ അവലോകനത്തിൽ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല.

പണപ്പെരുപ്പം നാലു ശതമാനത്തിലെത്തിക്കുകയായിരുന്നു ആർ.ബി.ഐ.യുടെ ഇടക്കാല ലക്ഷ്യം .അതിനെക്കാൾ ഏറെ താഴേക്കു പോയതോടെ നിരക്ക് കുറക്കുമെന്നു തന്നെയാണ് കരുതുന്നത്.

ABOUT THE AUTHOR

...view details