കേരളം

kerala

ETV Bharat / business

റിപ്പോ നിരക്ക് വീണ്ടും കുറച്ചേക്കും; പ്രഖ്യാപനം ഇന്ന് - economy

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗ തീരുമാനങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

റിപ്പോ നിരക്ക് വീണ്ടും കുറയ്ക്കാനൊരുങ്ങി ആര്‍ ബി ഐ; പ്രഖ്യാപനം ഇന്ന്

By

Published : Oct 4, 2019, 6:49 AM IST

മുബൈ: റിപ്പോ നിരക്കില്‍ വീണ്ടും കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനമെന്ന് സൂചന. നിലവിലത്തെ നിരക്കില്‍ 25 ബേസിസ് പോയിന്‍റ് കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പണനയ അവലോകന യോഗ തീരുമാനങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ബേസിസ് പോയിന്‍റ് 25 പോയിന്‍റ് കുറച്ചാല്‍ റിപ്പോ നിരക്ക് 5.15 ശതമാനമാകും. ഈ വര്‍ഷം ഇതോടെ അഞ്ചാമത്തെ തവണയാകും ആര്‍ബിഐ റിപ്പോ നിരക്കില്‍ കുറവ് വരുത്തുന്നത്. ആകെ മൊത്തം 135 ബേസിസ് പോയിന്‍റും റിപ്പോ നിരക്ക് താഴ്ത്തി.ഇപ്പോള്‍ വരുത്തുന്ന മാറ്റത്തിന് പുറമെ ഡിസംബറിലെ യോഗത്തിലും 15 ബേസിസ് പോയിന്‍റിന്‍റെ കുറവ് വരുത്തുമെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റില്‍ 35 ബേസിസ് പോയിന്‍റാണ് ആര്‍ബിഐ കുറച്ചത്.

പണപ്പെരുപ്പ നിരക്ക് പത്ത് മാസത്തെ ഉയര്‍ന്ന നിരക്കിലാണെങ്കിലും ആര്‍ബിഐയുടെ മധ്യകാല ലക്ഷ്യമായ നാല് ശതമാനത്തിന് താഴെയാണ് ഇപ്പോഴും. തുടര്‍ച്ചയായി പതിമൂന്നാമത്തെ മാസമാണ് പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ താഴ്ന്ന് നില്‍ക്കുന്നത്. പത്ത് വര്‍ഷത്തെ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിന്നുള്ള ആദായ നിരക്കില്‍ ഈയിടെ ആറ് ബേസിസ് പോയിന്‍റിന്‍റെ കുറവുണ്ടായതും നിരക്ക് കുറയ്ക്കുന്നതിന് ആര്‍ബിഐയെ പ്രേരിപ്പിച്ചേക്കും.

ABOUT THE AUTHOR

...view details