കേരളം

kerala

ETV Bharat / business

ധനലക്ഷ്മി ബാങ്കിന് ആർബിഐ പിഴ ചുമത്തി - റിസർവ് ബാങ്ക് പിഴ

ഡിപ്പോസിറ്റർ എഡ്യൂക്കേഷൻ ആന്‍റ് അവയർനെസ് സ്കീം" സംബന്ധിച്ച മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് പിഴ.

rbi  dhanlaxmi bank  rbi fine on dhanlaxmi bank  റിസർവ് ബാങ്ക് പിഴ  ധനലക്ഷ്മി ബാങ്ക്
ധനലക്ഷ്മി ബാങ്കിന് ആർബിഐ പിഴ ചുമത്തി

By

Published : Aug 24, 2021, 9:44 AM IST

തൃശൂർ ആസ്ഥാനമായ ധനലക്ഷ്മി ബാങ്കിന് പിഴ ചുമത്തി റിസർവ് ബാങ്ക്(ആർബിഐ). ഡിപ്പോസിറ്റർ എഡ്യൂക്കേഷൻ ആന്‍റ് അവയർനെസ് സ്കീം" സംബന്ധിച്ച മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് ധനലക്ഷ്മി ബാങ്കിന് പിഴ. 27.5 ലക്ഷം രൂപയാണ് പിഴ ഇനത്തിൽ ബാങ്ക് അടയ്‌ക്കേണ്ടത്.

Also Read: ടാറ്റയുടെ "പഞ്ച്"; ചെറു എസ്‌യുവി ചിത്രം പുറത്തു വിട്ടു

ഗോരഖ്‌പൂർ ആസ്ഥാനമായുള്ള എൻഇ & ഇസി റെയിൽവേ എംപ്ലോയീസ് മൾട്ടി-സ്റ്റേറ്റ് പ്രൈമറി കോ-ഓപ്പറേറ്റീവ് ബാങ്കിനും 20 ലക്ഷം രൂപയുടെ പിഴ റിസർവ് ബാങ്ക് ചുമത്തി. കാര്യനിർവഹണത്തിൽ വീഴ്‌ച വരുത്തിയതിനാണ് എൻഇ & ഇസിക്ക് പിഴ ചുമത്തിയത്.

കള്ളപ്പണം തടയാനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചതിന് 2015ലും ധനലക്ഷ്‌മി ബാങ്കിന് പിഴ ചുമത്തിയിരുന്നു. അന്ന് ഒരു കോടി രൂപയായിരുന്നു റിസർവ് ബാങ്ക് ഈടാക്കിയ പിഴ.

ABOUT THE AUTHOR

...view details