ന്യൂഡല്‍ഹി: രാജ്യം നിലവില്‍ പോകുന്നത് കഴിഞ്ഞ 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. രാജ്യത്തിനകത്തു തന്നെ ആരും ആരെയും വിശ്വസിക്കാന്‍ തയ്യാറാകുന്നില്ല. ഇതോടെ പ്രതിസന്ധിയെ മറി കടക്കണമെങ്കില്‍ അസാധാരണ നടപടി സ്വീകരിക്കേണ്ടി വരുമെന്ന അവസ്ഥയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് രാജീവ് കുമാര്‍ - നീതി അയോഗ്
നിക്ഷേപകര്‍ക്ക് വിശ്വസിച്ച് പണം നിക്ഷേപിക്കാനുള്ള സൗകര്യവും പദ്ധതികളും സര്‍ക്കാര്‍ ഉണ്ടാക്കണം. പ്രതിസന്ധി മറികടക്കാന്‍ അസാധാരണ നടപടികള്‍ വേണ്ടിവരുമെന്നും നീതി ആയോഗ് വൈസ് ചെയർമാൻ വ്യക്തമാക്കി.
രാജ്യം കടന്നുപോകുന്നത് ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയെന്ന് രാജീവ് കുമാര്‍
സ്വകാര്യ മേഖലയില്‍ വായ്പ നല്‍കാന്‍ ആരും തയ്യാറാകുന്നില്ല. പണം കൈയിലുള്ളവര്‍ അത് ചിലവഴിക്കാതെ സൂക്ഷിച്ചു വയ്ക്കുന്നു ഈ അവസ്ഥ മാറണം. നിക്ഷേപകര്‍ക്ക് വിശ്വസിച്ച് പണം നിക്ഷേപിക്കാനുള്ള സൗകര്യവും പദ്ധതികളും സര്‍ക്കാര്‍ ഉണ്ടാക്കണമെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി. സ്വകാര്യ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നത് പ്രതിസന്ധി ഒരു പരിധി വരെ മറികടക്കാന്‍ സാധിക്കും. ഇതിനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Last Updated : Aug 23, 2019, 12:10 PM IST