കേരളം

kerala

ETV Bharat / business

രണ്ടാം പാദ ജിഡിപി വളർച്ച 4.5 ശതമാനം; 6 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്ക് - രണ്ടാം പാദ ജിഡിപി വളർച്ച 4.5 %

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദന (ജിഡിപി) വളർച്ചാ നിരക്ക് രണ്ടാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ)  ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനത്തിലെത്തി.

2019 Q2 GDP growth rate-4.5%
രണ്ടാം പാദ ജിഡിപി വളർച്ച 4.5 ശതമാനം

By

Published : Nov 29, 2019, 7:45 PM IST

ന്യൂഡൽഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദന (ജിഡിപി) വളർച്ചാ നിരക്ക് രണ്ടാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനത്തിലെത്തി. ജിഡിപിയിൽ ഇടിവ് തുടരുന്ന അഞ്ചാം പാദമാണിത്. 2012-13 ജനുവരി-മാർച്ച് കാലയളവിലാണ് ജി.ഡി.പി ഏറ്റവും താഴ്ന്ന നിരക്കായ 4.3 ശതമാനം രേഖപ്പെടുത്തിയത് . ഉൽപ്പാദനം, കൃഷി, ഖനന പ്രവർത്തനങ്ങൾ എന്നിവയിൽ ഉണ്ടായ തളർച്ചയാണ് ഇതിന് കാരണമായി കരുതപ്പെടുന്നത്.

ജിഡിപി വളർച്ച ശതമാനം

2019 ഏപ്രിൽ-സെപ്റ്റംബർ വരെയുള്ള ആറുമാസ കാലയളവിൽ ജിഡിപി 4.8 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 7 ശതമാനമായിരുന്നു. നിലവിൽ, ജിഎസ്‌ടി നിരക്ക്, കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ, വേതനത്തിലുണ്ടായ ഇടിവ്, പണലഭ്യതയില്ലാത്ത അവസ്ഥ എന്നിവ കാരണം സമ്പദ് വ്യവസ്ഥയിൽ ഡിമാൻഡ് കുറയുന്ന പ്രവണതയാണ് കാണുന്നത്. ഇത്തരത്തിൽ ഉപഭോഗം കുറയുന്നതിനാൽ സമ്പത്ത് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നും ഇതാണ് ജിഡിപി കുറയുന്നതിന് കാരണമാകുന്നതെന്നും സാമ്പത്തിക നിരീക്ഷകർ പറയുന്നു. റിസർവ് ബാങ്ക് 2019-20 ലെ ജിഡിപി വളർച്ചാ പ്രവചനം 6.9 ശതമാനത്തിൽ നിന്ന് 6.1 ശതമാനമായി കുറച്ചിരുന്നു.

ABOUT THE AUTHOR

...view details