കേരളം

kerala

ETV Bharat / business

പുതിയ ഭാവത്തിൽ അതിവേഗം ഡിജിറ്റൽ പേമെന്‍റ്; ഇ- റുപ്പി സംവിധാനം തിങ്കളാഴ്‌ച മുതല്‍ - ഇ റുപ്പി സംവിധാനം മോദി വാർത്ത

എടിഎം കാർഡ്, ഡിജിറ്റൽ പേമെന്‍റ് ആപ്പുകൾ, ഇന്‍റർനെറ്റ് ബാങ്കിങ് എന്നിവയുടെ ആവശ്യമില്ലാതെയുള്ള പണ- സമ്പർക്ക രഹിത ഇടപാടാണ് ഇ- റുപ്പി സാധ്യമാക്കുന്നത്. ഓഗസ്റ്റ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ- റുപ്പി അവതരിപ്പിക്കും.

ഇ റുപ്പി സംവിധാനം വാർത്ത  ഡിജിറ്റൽ പേമെന്‍റ് മോദി വാർത്ത  cashless contactless e rupi news latest  cashless contactless digital payment latest news  e rupi prime minister narendra modi news  narendra modi launch e rupi payment mode news  e rupi modi launch news  ഡിജിറ്റൽ പേമെന്‍റ് വാർത്ത  ഇ റുപ്പി ഡിജിറ്റൽ പേമെന്‍റ് വാർത്ത  ഇ റുപ്പി സംവിധാനം മോദി വാർത്ത  ഇ റുപ്പി പ്രധാനമന്ത്രി നരേന്ദ്രമോദി വാർത്ത
പ്രധാനമന്ത്രി നരേന്ദ്രമോദി

By

Published : Aug 1, 2021, 5:10 PM IST

കാശും കാർഡുമില്ലാത്ത പേമെന്‍റ്... ഡിജിറ്റൽ പേമെന്‍റിന് ഗൂഗിൾ പേയോ ഫോൺ പേയോ വേണ്ട... ഇന്‍റർനെറ്റ്​ ബാങ്കിങ്ങുമല്ലാത്ത ഡിജിറ്റൽ പേമെന്‍റിന്‍റെ പണ- സമ്പർക്ക രഹിത രൂപം. പൊതുസമൂഹത്തിൽ സാമിപ്യവും സമ്പർക്കവും ഒഴിവാക്കണമെന്ന ആവശ്യം വർധിച്ച മഹാമാരിയുടെ കാലഘട്ടത്തിൽ, രാജ്യത്തെ​ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുകയാണ് ഇ- റുപ്പിയിലൂടെ കേന്ദ്ര സർക്കാർ.

ദേശീയ സാമ്പത്തിക സേവന വകുപ്പിന്‍റെയും കേന്ദ്ര കുടുംബ ക്ഷേമ മന്ത്രാലയത്തിന്‍റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പണരഹിത- ഇടപാടുകൾക്കുള്ള പദ്ധതി ഓഗസ്റ്റ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിക്കും.

ഇ- റുപ്പിയുടെ പ്രവർത്തനരീതി

ക്യു ആർ കോഡ്​ അല്ലെങ്കിൽ എസ്​എംഎസ്​ അധിഷ്​ഠിത ഇ- വൗച്ചർ ഉപഭോക്താക്കളുടെ മൊബൈൽ ഫോണിലേക്ക് നേരിട്ടെത്തുന്നു. അതിനാൽ തന്നെ നിലവിലുള്ള എടിഎം കാർഡ്, ഡിജിറ്റൽ പേമെന്‍റ് ആപ്പുകൾ, ഇന്‍റർനെറ്റ് ബാങ്കിങ് എന്നിവയൊന്നും അതിവേഗത്തിലും സുരക്ഷിതവുമായുള്ള പണമിടപാടിന് ആവശ്യമില്ല.

ഇ- റുപ്പിയുടെ പ്രവർത്തനം എങ്ങനെ?

ഒരു ഫിസിക്കൽ ഇന്‍റർഫേസ് ഇല്ലാതെ, സ്പോൺസർമാരെയും സേവനദാതാക്കളെയും ഗുണഭോക്താക്കളുമായി ഇ- റുപ്പിയിലൂടെ ഡിജിറ്റൽ രീതിയിൽ ബന്ധിപ്പിക്കാം. ഇടപാട് പൂർത്തിയായതിന് ശേഷം മാത്രമേ സേവന ദാതാവിന്​ പണം ലഭിക്കൂവെന്നും ഇത്​ ഉറപ്പാക്കുന്നു.

ഇ- റുപ്പി, പ്രീ-പെയ്‌ഡ് പേമെന്‍റിന് അധിഷ്‌ഠിതമാണ്. അതിനാൽ തന്നെ, ഇടനിലക്കാരന്‍റെ പങ്കാളിത്തമില്ലാതെ സേവന ദാതാവിന് കൃത്യസമയത്ത് പണം ലഭിക്കുന്നുണ്ടെന്നതും ഇതിന്‍റെ മറ്റൊരു സവിശേഷതയാണ്.

എവിടെയൊക്കെ ഇ- റുപ്പി ഉപയോഗിക്കാം അഥവാ ഇ- റുപ്പിയുടെ സാധ്യതകൾ?

സ്​ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെയുള്ള നിരവധി സർക്കാർ പദ്ധതികളിൽ ഇ- റുപ്പിയുടെ സേവനം ഉപയോഗിക്കാം. പോഷകാഹാര പിന്തുണ നൽകുന്ന മാതൃ-ശിശു ക്ഷേമ പദ്ധതികൾ, ക്ഷയരോഗ നിർമാർജന പരിപാടികൾ, ആയുഷ്‌മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ സേവനങ്ങൾ, വളം സബ്​സിഡികൾ മുതലായവയ്‌ക്ക് ഈ നൂതന ഡിജിറ്റൽ പേമെന്‍റ് സംവിധാനം ഉപയോഗിക്കാം.

Also Read: ഫേസ്ബുക്കിന് ഇന്ത്യയിൽ നിന്ന് റെക്കോഡ് വരുമാനം

സ്വകാര്യ മേഖലയിലുള്ളവർക്ക് ജീവനക്കാരുടെ ക്ഷേമത്തിനും മറ്റ് സേവനങ്ങൾക്കും ഇ-റുപ്പി പേമെന്‍റ് പ്രയോജനപ്പെടുത്താം.

ABOUT THE AUTHOR

...view details