കേരളം

kerala

ETV Bharat / business

വിലക്കയറ്റം; സമീപ ഭാവിയിൽ പരിഹാര മാർഗമുണ്ടോ?

ഡോ. കെ. ശ്രീനിവാസ റാവു (പ്രൊഫസര്‍. ഹൈദരാബാദിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇൻഷുറൻസ് ആൻഡ് റിസ്‌ക് മാനേജ്മെന്‍റ്)

Price Rise: Any respite ahead?
വിലക്കയറ്റം: സമീപ ഭാവിയിൽ പരിഹാര മാർഗമുണ്ടോ?

By

Published : Jan 10, 2020, 1:15 PM IST

ഹൈദരാബാദ്:പച്ചക്കറികളുടെ ചില്ലറ വില 33.99 ശതമാനമായി ഉയർന്നതിനെ തുടർന്ന് ചില്ലറ പണപെരുപ്പ നിരക്ക് 2019 നവംബറിൽ 5.54 ശതമാനം ഉയർന്നു. ഒക്ടോബറിൽ ഇത് 4.62 ശതമാനമായിരുന്നു. ജൂലൈ 2016ന് ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണിത്. റിസർവ് ബാങ്ക് കണക്കാക്കിയ 4 ശതമാനത്തിന് മുകളിലാണിത്.
എന്നാൽ ഈ പണപെരുപ്പ നിരക്ക് 5.26 ശതമാനമെന്ന വിപണി അനുമാനങ്ങൾക്കപ്പുറമായതിനാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്കും (ആർ‌ബി‌ഐ) സർക്കാരിനും ഒരുപോലെ ആശങ്കയുളവാക്കുന്നതാണ്.

കാർഷിക ഉൽപാദനവും ആഭ്യന്തര, ആഗോള സാഹചര്യങ്ങളും കണക്കിലെടുത്ത് റിസർവ് ബാങ്ക് പണപ്പെരുപ്പ പ്രവചനങ്ങൾ 2019-20 ഒക്ടോബർ മുതൽ മാർച്ച് വരെ 4.7-5.1 ശതമാനമായും 2020-21 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 3.8-4.0 ശതമാനമായും ഉയർത്തി. പക്ഷേ, യഥാർഥ പണപ്പെരുപ്പ ഡാറ്റയെ അടിസ്ഥാനമാക്കി ഈ പ്രവചനങ്ങൾ ആശയക്കുഴപ്പത്തിലാക്കുന്നവയാണ്.

വർധിച്ചുവരുന്ന പണപ്പെരുപ്പം പുതിയ പ്രതിഭാസമാണോ?

വർധിച്ചുവരുന്ന പണപ്പെരുപ്പം നമ്മുടെ സമ്പദ്‌വ്യവസ്ഥക്ക് പുതിയതല്ല. മോണിറ്ററി പോളിസി ഫ്രെയിംവർക്ക് കരാറിന് (എം‌പി‌എഫ്‌എ) മുന്നേ 2010 മുതൽ പണപെരുപ്പം രണ്ടക്കം കടന്നിരുന്നു. 2010 ജൂണിൽ പണപെരുപ്പം 13.9 ശതമാനമാണ് രേഖപ്പെടുത്തിയത്.

എം‌പി‌എഫ്‌ഐ പ്രകാരം, റിസർവ് ബാങ്ക് പണപ്പെരുപ്പം 6 (4 ശതമാനത്തേക്കാൾ 2 ശതമാനം കൂടുതൽ അല്ലെങ്കിൽ കുറവ്) ശതമാനത്തിൽ താഴെയായിരിക്കണം. ഇത്തരത്തിലുള്ള ആദ്യ പണപ്പെരുപ്പ ടാർഗെറ്റിംഗ് 2015 ഫെബ്രുവരി 20 മുതൽ പ്രാബല്യത്തിൽ വന്നു, 2021 ജൂൺ 31 വരെ ഇത് തുടരുകയും, അതിനുശേഷം ഈ നയം അവലോകനം ചെയ്യും.

റിപ്പോ നിരക്കുകളുടെ ട്രെൻഡുകൾ

കേന്ദ്ര ബാങ്ക് റിപ്പോ നിരക്ക് 135 ബേസിസ് പോയിന്‍റ് കുറച്ച് ക്രമേണ അത് 5.15 ശതമാനമായി കുറച്ചിരുന്നു. 2019 ഫെബ്രുവരിയിൽ റിപ്പോ നിരക്ക് 6.5 ശതമാനവും പണപ്പെരുപ്പം 2.57 ശതമാനവുമായിരുന്നു. ഈ കാലയളവിൽ പണപ്പെരുപ്പം 4.62 ശതമാനമായി ഉയർന്നു. 2019 നവംബറിൽ റിസർവ് ബാങ്ക് ലക്ഷ്യമായ 5.54 ശതമാനമായി.
റിസർവ് ബാങ്കിൽ നിന്ന് ബാങ്കുകൾക്ക് വായ്‌പയെടുക്കുമ്പോൾ ഈടാക്കുന്ന പലിശനിരക്കാണ് റിപ്പോ നിരക്ക് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ റിപ്പോ നിരക്കാണ് പണപ്പെരുപ്പം (അതായത് വിലക്കയറ്റം) നിയന്ത്രിക്കുന്നതിനുമുള്ള പ്രധാന നയ ഉപാധിയായി കണക്കാക്കപ്പെടുന്നത്. അഞ്ച് അടുത്തടുത്ത നിരക്ക് വെട്ടിക്കുറവുകൾക്ക് ശേഷം, 2019 ഡിസംബറിൽ ആർ‌ബി‌ഐ നിരക്കുകൾ അതേ പോലെ നിലനിർത്തി.

എന്തിനാണ് ആർ‌ബി‌ഐ റിപ്പോ നിരക്ക് വെട്ടിക്കുറക്കുന്ന പ്രവണത നിർത്തിയത്?

ബാങ്കുകൾ റിപ്പോ നിരക്ക് വെട്ടിക്കുറവ് പൂർണമായും സമ്പദ്‌വ്യവസ്ഥയിലേക്ക് കൈമാറ്റം ചെയ്യാത്തതിനാൽ, സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനും പോളിസി നിരക്കുകൾ മികച്ച രീതിയിൽ കൈമാറുന്നത് ഉറപ്പാക്കുന്നതിനുമാണ് റിസർവ് ബാങ്ക് ഒരു നിരീക്ഷണമെന്ന രീതിയിൽ നിരക്ക് വെട്ടിക്കുറക്കുന്ന പ്രവണത നിർത്തിയത്.

യുഎസ്-ഇറാൻ സംഘർഷം മൂലം ആഗോള ഇന്ധന വില ഉയരുന്നത് ഇന്ത്യയിലെ പണപ്പെരുപ്പത്തെ ബാധിക്കുകയും ചെയ്യും. അതിനാൽ ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ധനനയ അവലോകന യോഗത്തിൽ റിസർവ് ബാങ്കിൽ നിന്ന് കൂടുതൽ ജാഗ്രതയോടെയുള്ള നീക്കം പ്രതീക്ഷിക്കുന്നു.

വരുന്ന മാസങ്ങളിൽ പണപെരുപ്പ നിരക്ക് ലക്ഷ്യം?

അടുത്തൊന്നും റിപ്പോ നിരക്ക് കുറക്കാൻ സാധ്യതയില്ല. എന്നിരുന്നാലും, കഴിഞ്ഞ വർഷം റിപ്പോ നിരക്കുകൾ കുറച്ചതിന്‍റെ ഫലമായി ബാങ്ക് വായ്‌പാ നിരക്ക് കുറയുകയും അത് സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തെ വേഗത്തിലാക്കുകയും അതിന്‍റെ ഫലമായി ഉയർന്ന വിലക്കയറ്റത്തിൽ നിന്ന് ആശ്വാസം പ്രതീക്ഷിക്കുകയും ചെയ്യാം. നിരക്ക് കുറക്കുന്നതിന് പുറമെ, വരും മാസങ്ങളിൽ മികച്ച കാർഷിക വരുമാനവും വില നിയന്ത്രിക്കുന്നതിന് റിസർവ് ബാങ്കിനെ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി മഴ ഉണ്ടായിരുന്നിട്ടും, റാബി വിളകളുടെ ഉൽപാദനം മെച്ചപ്പെട്ടതായാണ് കേന്ദ്ര ബാങ്ക് നൽകുന്ന വിവരം.

കൂടാതെ, എം‌എസ്എംഇ വായ്‌പകൾക്ക് സർക്കാർ നൽകുന്ന 2% പലിശ ഇളവ് ഈ മേഖലയിൽ വായ്‌പാ വളർച്ചക്ക് കാരണമാകും. മൊത്തത്തിൽ വളർച്ചാ വികാരം മെച്ചപ്പെടുകയും 2020-21ന്‍റെ തുടക്കത്തിൽ ഉപഭോക്തൃ പണപ്പെരുപ്പത്തെ നിയന്ത്രിക്കുകയും ചെയ്യും.

ABOUT THE AUTHOR

...view details