ന്യൂഡൽഹി: ബാങ്കുകളുടെ സ്വത്തുക്കൾ ഓൺലൈൻ ലേലം ചെയ്യുന്നതിനായി ഇ-ഓക്ഷന്‍ പോർട്ടൽ ആരംഭിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ. പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) മേധാവികൾ, ഇന്ത്യൻ ബാങ്കുകളുടെ അസോസിയേഷൻ ചീഫ് എക്‌സിക്യൂട്ടീവ്, പ്രമുഖ സ്വകാര്യ മേഖലയിലെ ബാങ്കുകളുടെ പ്രതിനിധികൾ എന്നിവരുമായി ധനമന്ത്രി ചർച്ച നടത്തി.
ബാങ്കുകളുടെ സ്വത്തുക്കൾ ഓൺലൈൻ ലേലം ചെയ്യുന്നതിനായി ഇ-ഓക്ഷന്‍ പോർട്ടൽ ആരംഭിച്ചു - ഇ-ആക്‌ഷൻ പോർട്ടൽ
പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) മേധാവികൾ, ഇന്ത്യൻ ബാങ്കുകളുടെ അസോസിയേഷൻ ചീഫ് എക്‌സിക്യൂട്ടീവ്, പ്രമുഖ സ്വകാര്യ മേഖലയിലെ ബാങ്കുകളുടെ പ്രതിനിധികൾ എന്നിവരുമായി ധനമന്ത്രി ചർച്ച നടത്തി
ധനകാര്യ സെക്രട്ടറി, റവന്യൂ സെക്രട്ടറി, സാമ്പത്തിക കാര്യ സെക്രട്ടറി, ഇലക്ട്രോണിക്‌സ് ആന്‍റ് ഇൻഫർമേഷൻ ടെക്നോളജി സെക്രട്ടറി, സിബിഐ ഡയറക്‌ടർ, ആർബിഐ പ്രതിനിധി, എൻപിസിഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ബാങ്കിങ് മേഖലകളിലെ ഉപഭോക്തൃ ആവശ്യം വർദ്ധിപ്പിക്കുന്നതിൽ ബാങ്കിങ് മേഖല വഹിക്കുന്ന നിർണായക പങ്ക് കണക്കിലെടുത്ത് കേന്ദ്ര ബജറ്റിന് മുന്നോടിയായാണ് കൂടിക്കാഴ്‌ച നടത്തിയത്. നിര്‍മല സീതാരാമൻ തന്‍റെ രണ്ടാമത്തെ ബജറ്റ് 2020 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനാണ് സാധ്യത.