ന്യൂഡല്‍ഹി: വ്യാപാര രംഗത്ത് അമേരിക്ക ഇന്ത്യക്ക് നൽകിയിരുന്ന പ്രത്യേക പരിഗണന (ജനറലൈസ്‌ഡ് സിസ്റ്റം ഓഫ് പ്രിഫറൻസ്) പിന്‍ലവിച്ചത് ഇന്ത്യയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയൽ. രാജ്യസഭയില്‍ ഡി രാജക്ക് നല്‍കിയ മറുപടിയിലാണ് ഗോയല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ജിഎസ്പി പിന്‍വലിച്ചത് ഇന്ത്യയെ ബാധിച്ചിട്ടില്ലെന്ന് പീയുഷ് ഗോയല്‍
ഒരു വര്‍ഷം 250-260 ദശലക്ഷം ഡോളറിന്‍റെ ഉല്‍പന്നങ്ങളായിരുന്നു ജിഎസ്‌പിയിലൂടെ ഇന്ത്യ അമേരിക്കയിലേക്ക് കയറ്റി അയച്ചുകൊണ്ടിരുന്നത്.
അമേരിക്കന്‍ വിപണിയിലേക്ക് നികുതി കൂടാതെ ചില സാധനങ്ങള്‍ കയറ്റി അയക്കാന്‍ ജിഎസ്‌പി മൂലം സാധിക്കുമായിരുന്നു. 250-260 ദശലക്ഷം ഡോളറിന്‍റെ ഉല്‍പന്നങ്ങളായിരുന്നു ഇത്തരത്തില്‍ ഒരു വര്‍ഷം വ്യാപാരം നടത്തിയിരുന്നത്. എന്നാല്‍ ഇന്ത്യയുടെ വലുപ്പവും ശക്തിയും വച്ച് നോക്കുമ്പോള്‍ ഇത് അത്ര വലിയ തുകയല്ല. അതിനാല്‍ തന്നെ അമേരിക്കയുടെ നിരോധനം ഇന്ത്യയില്‍ കാര്യമായ സ്വാധീനം ചെലുത്തില്ലെന്ന് ഉറപ്പ് നൽകാൻ സാധിക്കും. അന്താരാഷ്ട്ര വ്യാപാര സാഹചര്യം കൈകാര്യം ചെയ്യാൻ ഇന്ത്യക്ക് കഴിവുണ്ടെന്നും ഗോയൽ പറഞ്ഞു.