കേരളം

kerala

ETV Bharat / business

ലോൺ മേളയിലൂടെ 81,700 കോടി രൂപയുടെ വായ്പ വിതരണം ചെയ്തതായി ധനകാര്യ മന്ത്രാലയം - Finance Minister news

കൃഷി, വാഹനം, വീട്, ചെറുകിട ഇടത്തരം സംരഭങ്ങൾ, വിദ്യാഭ്യാസം, വ്യക്തിഗത വിഭാഗങ്ങൾ തുടങ്ങിയവക്കാണ് 81,781 കോടി രൂപയുടെ വായ്പ വിതരണം ചെയ്തത്

ലോൺ മേളയിലൂടെ 81,700 കോടി രൂപയുടെ വായ്പ വിതരണം ചെയ്തതായി ധനകാര്യ മന്ത്രാലയം

By

Published : Oct 14, 2019, 4:31 PM IST

ന്യൂഡൽഹി: ഒൻപത് ദിവസത്തെ ലോൺ മേളയില്‍ 81,781 കോടി രൂപയുടെ വായ്പ വിതരണം ചെയ്തതായി ധനമന്ത്രാലയം .കൃഷി, വാഹനം, വീട്, ചെറുകിട ഇടത്തരം സംരഭങ്ങൾ, വിദ്യാഭ്യാസം, വ്യക്തിഗത വിഭാഗങ്ങൾ തുടങ്ങിയവക്ക് വായ്പ നൽകുന്നതിനുള്ള ലോൺ മേളയുടെ ആദ്യ ഘട്ടം ഒക്ടോബർ 7 ന് അവസാനിച്ചിരുന്നു. രണ്ടാം ഘട്ടം 209 ജില്ലകളിലായി ഒക്ടോബർ21 നും 25 നുംഇടയിൽ ദീപാവലിക്ക് തൊട്ടുമുമ്പ് നടക്കുമെന്നും ധനമന്ത്രാലയം അറിയിച്ചു.

അതേസമയം ധനകാര്യമന്ത്രി നിർമല സീതാരാമൻ പൊതുമേഖലാ ബാങ്കുകളുടെ സി‌എം‌ഡി (ചീഫ് മാനേജിംഗ് ഡയറക്ടർമാർ)കളുമായി നടത്തിയ ചർച്ചയിൽ ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനങ്ങൾ, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ മുതലായവയിലേക്ക് പണമൊഴുക്ക് കൂട്ടാനുള്ള നടപടികൾ,വായ്പാ തിരിച്ചടവിലെ പുരോഗതി എന്നീ കാര്യങ്ങൾ വിശകലനം ചെയ്തു .ബാങ്കുകൾക്ക് മതിയായ പണലഭ്യതയുണ്ടെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

...view details