ദിനം പ്രതി വളരുന്ന സാങ്കേതിക വിദ്യയുടെ മികവ് കൊയ്ത് ഓണ്‍ലൈന്‍ ഗെയ്മുകള്‍. കഴിഞ്ഞകൊല്ലം മാത്രം 4,400 കോടി രൂപയാണ് ഓണ്‍ലൈന്‍ ഗെയ്മുകളുടെ വരുമാനമായി രാജ്യത്തിന് ലഭിച്ചത്. 2014ല്‍ ഇത് 2000 കോടി രൂപയായിരുന്നു. 2023ഓടെ വരുമാനം11,900 കോടി രൂപയായി ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്.
മികച്ച വരുമാനം കൊയ്ത് ഓണ്‍ലൈന്‍ ഗെയിമുകൾ - games
കഴിഞ്ഞ കൊല്ലം മാത്രം 4,400 കോടി രൂപയാണ് ഓണ്‍ലൈന്‍ ഗെയിമുകളുടെ വരുമാനമായി രാജ്യത്തിന് ലഭിച്ചത്. 2014ല്‍ ഇത് 2000 കോടി രൂപയായിരുന്നു. 2023ഓടെ വരുമാനം 11,900 കോടി രൂപയായി ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ അടുത്തകാലത്താണ് ഓണ്‍ലൈന്‍ ഗെയിം മേഖലയില്‍ ഒരു കുതിച്ചുചാട്ടം ഉണ്ടായത്. 2016 ജൂണില്‍ ഇരുപത് ലക്ഷം സജീവമായഓണ്‍ലൈന്‍ ഗെയിം ആസ്വദകരായിരുന്നു ഉണ്ടായിരുന്നത്. 2019 ഫെബ്രുവരി ആയപ്പോഴെക്കും ഇത് അഞ്ച് കോടിയായി ഉയര്‍ന്നു. ആക്ഷന്‍, അഡ്വഞ്ചര്‍, പസില്‍ തുടങ്ങിയ ഗെയ്മുകള്‍ക്കാണ് രാജ്യത്ത് ആരാധകര്‍ ധാരാളമായി ഉള്ളത്. സ്പോഴ്സ് ഗെയ്മുള്‍ക്കും ആവശ്യക്കാരേറെയാണ് ക്രിക്കറ്റ് ഗെയ്മുകള്‍ക്കാണ് ആരാധകര്‍ കൂടുതല്‍. ആകെ ലഭിച്ച വരുമാനത്തിന്‍റെ എണ്‍പത്തിയഞ്ച് ശതമാനവും മൊബൈല്‍ഫോണ്‍ വഴിയുള്ള ഗെയ്മുകളിള്‍ നിന്നാണ് ലഭിച്ചത്.
സ്മാര്‍ട്ട് ഫോണുകളുടെ വ്യാപനവും കുറഞ്ഞ ചിലവില്‍ ഡാറ്റകള്‍ ലഭ്യമായതുമാണ് ഈ മേഖലയിലെ ഉയര്‍ച്ചക്ക് കാരണം. ചെറു പട്ടണങ്ങളിലും നഗരങ്ങളുലുമാണ് ഗെയ്മുകള്‍ക്ക് ആരാധകര്‍ അധികമായുള്ളത്.