കേരളം

kerala

ETV Bharat / business

ബാങ്കിങ് മേഖലയിലെ പ്രതിസന്ധി ആശങ്കകയുളവാക്കുന്നതെന്ന് അഭിജിത് ബാനർജി - അഭിജിത് ബാനർജി വാർത്തകൾ

ഇന്ത്യയിലെ ബാങ്കിങ് മേഖലയിലെ പ്രതിസന്ധി നേരിടാൻ സുപ്രധാനമായ  മാറ്റങ്ങൾ വരുത്തണമെന്നും നൊബേൽ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജി.

ഇന്ത്യയിലെ ബാങ്കിംഗ് പ്രതിസന്ധി ആശങ്കകയുളവാക്കുന്നതെന്ന് അഭിജിത് ബാനർജി

By

Published : Oct 22, 2019, 7:23 PM IST

ന്യൂഡൽഹി: ഇന്ത്യയിലെ ബാങ്കിങ് മേഖലയിലെ പ്രതിസന്ധി ആശങ്കകയുളവാക്കുന്നതെന്ന് നൊബേൽ പുരസ്‌കാര ജേതാവ് അഭിജിത് ബാനർജി.
പ്രതിസന്ധിയെ നേരിടാൻ സുപ്രധാനമായ മാറ്റങ്ങൾ ഇന്ത്യൻ ബാങ്കിങ് മേഖലയിൽ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകളിൽ സർക്കാരിന്‍റെ ഓഹരി 50 ശതമാനത്തിൽ താഴെയാക്കേണ്ടതുണ്ട്. ഉയർന്ന നിഷ്‌ക്രിയ ആസ്‌തി ബാങ്കിങ് സംവിധാനത്തെ ബാധിച്ചിരിക്കുയാണെന്നും കഴിഞ്ഞ അഞ്ച് വർഷത്തോളമായി ബാങ്കിങ് മേഖലയിൽ അഴിമതികൾ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുമേഖലാ ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി 2018 ഡിസംബറിൽ 8.65 ലക്ഷം കോടി ആയിരുന്നു. 2019 മാർച്ച് അവസാനത്തോടെ ഇത് 7.9 ലക്ഷം കോടിയായി കുറഞ്ഞതായി ഓഗസ്റ്റ് മുപ്പതിന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details