കേരളം

kerala

ചരക്ക് - സേവന നികുതി പരിഷ്കരണത്തെ വിമര്‍ശിച്ച് നീതി ആയോഗ്  അംഗം

By

Published : Dec 25, 2019, 5:21 PM IST

2017 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന ചരക്ക് സേവന നികുതി (ജിഎസ്‌ടി) അതിനുശേഷം നിരവധി തവണ പരിഷ്‌കരിച്ചു

NITI Aayog member bats for 2 GST slabs, says rates should not be revised frequently
നിരക്കുകൾ നിരന്തരം പരിഷ്‌കരിക്കണമെന്ന ആവശ്യത്തെ വിമർശിച്ച് നീതി ആയോഗ്  അംഗം

ന്യൂഡൽഹി:ചരക്ക് - സേവന നികുതി നിരക്ക് നിരന്തരം പരിഷ്‌കരിക്കണമെന്ന ആവശ്യത്തെ വിമർശിച്ച് നീതി ആയോഗ് അംഗം രമേശ് ചന്ദ്. ആവശ്യമെങ്കിൽ മാത്രം വർഷം തോറും നിരക്ക് പരിഷ്‌കരിക്കുന്ന രീതി അംവലംബിക്കണമെന്നും രമേശ് ചന്ദ് ബുധനാഴ്‌ച പറഞ്ഞു. 2017 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന ചരക്ക് - സേവന നികുതി (ജിഎസ്‌ടി) അതിനുശേഷം നിരവധി തവണ പരിഷ്‌കരിച്ചു. നിലവിൽ 5 ശതമാനം, 12, ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളുണ്ട്. കൂടാതെ അഞ്ച് സാധനങ്ങൾക്കും സെസ് ഈടാക്കുന്നു. നിരവധി ഇനങ്ങൾ നികുതി ഒഴിവാക്കപ്പെട്ട വിഭാഗത്തിൽ ഉൾപ്പെടുന്നു.

ജിഎസ്‌ടി പോലുള്ള വലിയ നികുതി പരിഷ്‌കാരങ്ങൾ വരുമ്പോൾ എല്ലായ്‌പ്പോഴും തുടക്കത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും എന്നാൽ പന്നീട് അവ സ്ഥിരത കൈവരിക്കുമെന്നും രമേശ് ചന്ദ് പറഞ്ഞു. ജിഎസ്‌ടി സ്ഥിരത കൈവരിക്കാൻ മിക്ക രാജ്യങ്ങളും വളരെയധികം സമയമെടുത്തുവെന്നും രമേശ് ചന്ദ് കൂട്ടിച്ചേർത്തു. നികുതി സ്ലാബുകളുടെ എണ്ണത്തിൽ കുറവു വരുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

പാൽ ഉൽപന്നങ്ങളുടെ 5 ശതമാനം ജിഎസ്‌ടി വളരെ ന്യായയുക്തമാണെന്നും കാർഷിക സാമ്പത്തിക ശാസ്‌ത്രജ്ഞൻ കൂടിയായ ചന്ദ് പറഞ്ഞു. പാൽ ഉൽപന്നങ്ങൾ പോലെ പ്രോസസ് ഭക്ഷണത്തിന് ജിഎസ്‌ടി കുറക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഓരോ മേഖലയും കുറഞ്ഞ നിരക്ക് ആവശ്യപ്പെടുമ്പോൾ വികസന പ്രവർത്തനങ്ങൾക്കായി സർക്കാരുകൾക്ക് വരുമാനം ആവശ്യമാണെന്ന് അവർ മനസിലാക്കണമെന്നും ചന്ദ് പറഞ്ഞു. കാർഷിക മേഖലക്ക് മാത്രമായി കേന്ദ്ര സർക്കാർ 1.2 ലക്ഷവും, സംസ്ഥാന സർക്കാരുകൾ ഒരു ലക്ഷവും ചെലവാക്കുന്നുണ്ടെന്നും കാർഷിക സാമ്പത്തിക ശാസ്‌ത്രജ്ഞൻ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details