കേരളം

kerala

ETV Bharat / business

സ്‌പീഡ് ബ്രേക്കറുകൾ നീക്കം ചെയ്യാൻ പ്രത്യേക പദ്ധതിയുമായി സർക്കാർ - സ്‌പീഡ് ബ്രേക്കറുകൾ

ഗതാഗത തിരക്കുകൾ കുറക്കുന്നതിനായി 2019 ഡിസംബർ 15 മുതൽ ഫാസ്‌ടാഗ് വഴിയുള്ള ഇലക്ട്രോണിക് ടോൾ ശേഖരണം നടപ്പിലാക്കിയിരുന്നു.

NHAI launches drive to remove speed breakers from national highways
സ്‌പീഡ് ബ്രേക്കറുകൾ നീക്കം ചെയ്യുന്നതിനായി പ്രത്യേക പദ്ധതിയുമായി സർക്കാർ

By

Published : Jan 7, 2020, 4:54 PM IST

ന്യൂഡൽഹി: ദേശീയപാതകളിൽ നിന്നും, ടോൾ പ്ലാസകളിൽ നിന്നും സ്‌പീഡ് ബ്രേക്കറുകൾ നീക്കം ചെയ്യുന്നതിനായി പ്രത്യേക പദ്ധതി ആരംഭിച്ചതായി സർക്കാർ അറിയിച്ചു. ഗതാഗത തിരക്കുകൾ കുറക്കുന്നതിനായി 2019 ഡിസംബർ 15 മുതൽ ഫാസ്‌ടാഗ് വഴിയുള്ള ഇലക്ട്രോണിക് ടോൾ ശേഖരണം നടപ്പിലാക്കിയിരുന്നു.

സ്‌പീഡ് ബ്രേക്കറുകൾ വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതിനും, സമയ നഷ്‌ടത്തിനും, കൂടുതൽ ഇന്ധന ഉപഭോഗത്തിനും കാരണമാകുന്നു. ഇത് നീക്കം ചെയ്യുന്നത് സമയവും പണവും ലാഭിക്കുകയും ദേശീയ പാതകളിൽ യാത്ര ചെയ്യുന്ന ആംബുലൻസുകൾ, വൃദ്ധർ, രോഗികൾ എന്നിവർക്ക് സൗകര്യപ്രദമായ വാഹനയാത്ര ഒരുക്കുമെന്ന് ദേശീയപാത അതോറിറ്റിയുടെ പ്രസ്‌താവനയിൽ പറയുന്നു.

ABOUT THE AUTHOR

...view details