കേരളം

kerala

ETV Bharat / business

പുതിയ പണനയം വ്യാഴാഴ്ച പ്രഖ്യാപിക്കും

റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോയില്‍ 25 ബേസിസ് പോയിന്‍റിന്‍റെ കുറവ് വരുത്താന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ഗര്‍ അഭിപ്രായപ്പെടുന്നത്

ആര്‍ബിഐ

By

Published : Jun 4, 2019, 8:13 AM IST

മുംബൈ: റിസര്‍വ്വ് ബാങ്കിന്‍റെ പണനയ അവലോകന യോഗം മുംബൈ ആസ്ഥാനത്ത് ആരംഭിച്ചു. യോഗത്തിന്‍റെ തീരുമാനങ്ങള്‍ വ്യാഴാഴ്ച പുറത്ത് വിടുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോയില്‍ 25 ബേസിസ് പോയിന്‍റിന്‍റെ കുറവ് വരുത്താന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ഗര്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ പണനയത്തിലും ഇതിന് സമാനമായ കുറവ് ആര്‍ബിഐ വരുത്തിയിരുന്നു.

പുതിയ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അടുത്ത മാസം അവതരിപ്പിക്കാനിരിക്കെ ഇപ്പോള്‍ നടക്കുന്ന യോഗത്തിന് ഏറെ പ്രാധാന്യമുണ്ട്. അരുണ്‍ ജെയ്റ്റ്ലിക്ക് പകരം നിര്‍മ്മല സീതാരാമനാണ് പുതിയ കേന്ദ്ര ധനമന്ത്രി. അതേ സമയം രാജ്യത്തിന്‍റെ ജിഡിപിയില്‍ അഞ്ച് വര്‍ഷത്തെ ഏറ്റവും കുറവ് വളര്‍ച്ച രേഖരപ്പെടുത്തിയതും യോഗത്തില്‍ ചര്‍ച്ചക്കെടുക്കും. ജനുവരി- മാര്‍ച്ച് നാലാം പാദത്തില്‍ ജിഡിപി നിരക്ക് 5.8 ആയി ആണ് കുറഞ്ഞത്.

ABOUT THE AUTHOR

...view details