കേരളം

kerala

By

Published : Nov 23, 2019, 5:08 PM IST

ETV Bharat / business

വായ്‌പ തിരിച്ചടക്കാത്തവരുടെ പട്ടിക പുറത്ത് വിട്ട് ആർബിഐ

വിവരാവകാശ അപേക്ഷക്ക് മറുപടിയായി വായ്‌പാ തിരിച്ചടവിൽ മന:പൂർവ്വം വീഴ്ച വരുത്തിയ 30 കമ്പനികളുടെ പട്ടിക ആർ‌ബി‌ഐ പുറത്തിറക്കി. ആദ്യമായാണ് ആര്‍ബിഐയുടെ നീക്കം.

മെഹുൽ ചോക്‌സിയുടെ ഗീതാഞ്ജലി ജെംസ് പട്ടികയിൽ ഒന്നാമതാണ്

ന്യൂഡൽഹി:വായ്‌പാ തിരിച്ചടവിൽ മന:പൂർവ്വം വീഴ്ച വരുത്തിയ 30 കമ്പനികളുടെ പട്ടിക റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) ആദ്യമായി പുറത്തിറക്കി.
വിവരാവകാശ അപേക്ഷക്ക് മറുപടിയായാണ് ആർ‌ബി‌ഐ പട്ടിക പുറത്തിറക്കിയത്.

മെഹുൽ ചോക്‌സിയുടെ കമ്പനി ഗീതാഞ്ജലി ജെംസ് പട്ടികയിൽ ഒന്നാമതാണ്. ആർഇഐ അഗ്രോ, വിൻസോം ഡയമണ്ട്സ്, രുചി സോയ, റോട്ടോമാക് ഗ്ലോബൽ, കിംഗ്‌ഫിഷര്‍ എയർലൈൻസ്, കുഡോസ് കെമി, സൂം ഡെവലപ്പേർസ്, ഡെക്കാൻ ക്രോണിക്കിൾ, എബിജി ഷിപ്പ് യാർഡ് എന്നിവയാണ് ആദ്യ പത്തിലുള്ളത്. വായ്‌പാ തിരിച്ചടവിൽ മന:പൂർവ്വം വീഴ്ച വരുത്തിയവരുടെ വിവരം കഴിഞ്ഞ നാലു വർഷമായി സുപ്രീംകോടതി ആവശ്യപ്പെട്ടെങ്കിലും റിസർവ് ബാങ്ക് വിവരം നൽകാൻ തയ്യാറായില്ല.

ഒരു സ്വകാര്യ ഡിജിറ്റൽ മീഡിയ ഔട്ട്‌ലെറ്റ് സമർപ്പിച്ച വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് മറുപടിയായാണ് ആർ‌ബി‌ഐ 30 കമ്പനികളുടെ പട്ടിക പുറത്തു വിട്ടത്. വിവരങ്ങൾ പുറത്ത് വിടുന്നത് രാജ്യത്തിന്‍റെ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും ബാങ്കുകളുടെ വിശ്വാസതയെ ബാധിക്കുമെന്നും വാദിച്ച് റിസർവ് ബാങ്ക് ഈ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചിരുന്നു.

പട്ടിക പ്രകാരം ഗീതാഞ്ജലി ജെംസ്(5,044 കോടി), ആർഇഐ അഗ്രോ (4,197 കോടി രൂപ), വിൻസോം ഡയമണ്ട്സ് ( 3,386 കോടി), രുചി സോയ (3,225 കോടി രൂപ), റോട്ടോമാക് ഗ്ലോബൽ (2,844 കോടി രൂപ), കിംഗ്ഫിഷർ എയർലൈൻസ് (2,488 കോടി രൂപ), കുഡോസ് ചെമി (2,326 കോടി രൂപ), സൂം ഡെവലപ്പർമാർ (2,024 കോടി രൂപ), ഡെക്കാൻ ക്രോണിക്കിൾ (1,951 കോടി രൂപ) ) തുടങ്ങി മുപ്പത് കമ്പനികള്‍ എത്ര തുകയാണ് തിരിച്ചടക്കാത്തതെന്ന് വിശദമായി വിവരാവകാശത്തിന് മറുപടി നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details