മുംബൈ: 16 ലക്ഷത്തോളം ആളുകളെ ബാധിച്ച പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്ക് വിഷയങ്ങൾ പരിശോധിച്ച് പ്രശ്‌നങ്ങൾ വേഗം പരിഹരിക്കണ ആവശ്യവുമായി മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗ്.
പിഎംസി ബാങ്ക് അഴിമതി; പ്രശ്ന പരിഹാരം വേണമെന്ന് മൻമോഹൻ സിംഗ് - പിഎംസി ബാങ്ക് അഴിമതി വാർത്തകൾ
പിഎംസി ബാങ്ക് അഴിമതിക്കേസിൽ നിക്ഷേപകരുടെ പരാതികൾ പരിശോധിച്ച് പരിഹരിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയോടും പ്രധാനമന്ത്രിയോടും ധനമന്ത്രിയോടും അഭ്യർത്ഥിക്കുന്നതായി മൻമോഹൻ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു
![പിഎംസി ബാങ്ക് അഴിമതി; പ്രശ്ന പരിഹാരം വേണമെന്ന് മൻമോഹൻ സിംഗ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4781349-145-4781349-1571310763423.jpg)
ബാങ്കിന്‍റെ കാര്യത്തിൽ സംഭവിച്ചത് വളരെ നിർഭാഗ്യകരമാണെന്നും നിക്ഷേപകരുടെ പരാതികൾ പരിശോധിച്ച് പരിഹരിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയോടും പ്രധാനമന്ത്രിയോടും ധനമന്ത്രിയോടും അഭ്യർഥിക്കുന്നതായും മൻമോഹൻ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. 16 ലക്ഷം നിക്ഷേപകർ നീതിക്കായി ശ്രമിക്കുന്ന ഈ കേസിൽ ഇന്ത്യൻ സർക്കാരും കേന്ദ്ര ബാങ്കും മഹാരാഷ്ട്ര സർക്കാരും സംയുക്തമായി പ്രായോഗികമായ പരിഹാരം നൽകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും മൻമോഹൻ സിംഗ് പറഞ്ഞു.
പിഎംസി ബാങ്കിലെ നിക്ഷേപകരായ 24 അംഗ സംഘം മൻമോഹൻ സിംഗിനെ സന്ദർശിച്ച് ബാങ്ക് അഴിമതി കേസിൽ ഇടപെടാൻ അഭ്യർഥിച്ചിരുന്നു.