തിരുവനന്തപുരം: പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ വഴി ധനമന്ത്രി തോമസ് ഐസക്ക് ലക്ഷ്യമിടുന്നത് അധിക വരുമാനമാണ്.
2020 കേരള ബജറ്റിലെ നികുതി മേഖലയിലെ പ്രഖ്യാപനങ്ങൾ
2020 കേരള ബജറ്റിലെ നികുതി മേഖലയുമായി ബന്ധപ്പെട്ട പുതിയ പ്രഖ്യാപനങ്ങൾ
2020 കേരള ബജറ്റിലെ നികുതി മേഖലയിലെ പ്രഖ്യാപനങ്ങൾ
ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലെ നികുതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍:
- 2020-21 ജിഎസ്‌ടി കോമ്പൻസേഷൻ പരിധിക്കപ്പുറം കടക്കുകയെന്ന് ലക്ഷ്യം
- ജിഎസ്‌ടി വകുപ്പിലെ 75 ശതമാനം ഉദ്യോഗസ്ഥരെ ജിഎസ്‌ടി നികുതി പിരിവിലേക്ക് മാത്രമായി വിന്യസിക്കും
- ജിഎസ്‌ടി ശൃംഖല വിപുലീകരിക്കാൻ നടപടികൾ സ്വീകരിക്കും
- 2017-15,2019-20 വർഷാന്ത്യ റിട്ടേണുകൾ സൂക്ഷമമായി പരിശോധിച്ച് നികുതി വെട്ടിപ്പും ഇൻപുട്ട് ടാക്‌സും ക്രെഡിറ്റും കണ്ടെത്തി ഈടാക്കും
- അതിർത്തി വഴിയുള്ള കള്ളകടത്ത് തടയും
- ജിഎസ്‌ടി രജിസ്‌ട്രേഷനായി സമർപ്പിച്ച വിവരങ്ങളുടെ ആധികാരികത പരിശോധിക്കാൻ മൊബൈൽ ആപ്പ് പോലെയുള്ളവ ഉപയോഗിക്കും
- വ്യാപാരികളുടെ നികുതി ഒടുക്കൽ നിരീക്ഷിക്കാൻ അസിസ്റ്റന്‍റ് സ്റ്റേറ്റ് ഓഫീസർമാരെ പ്രത്യേകം ചുമതലപ്പെടുത്തും
- ജിഎസ്‌ടി സർവയലൻസ് യൂണിറ്റുകളെ കേന്ദ്രീകൃത മോണിറ്ററിങ് സംവിധാനത്തിന് കീഴിൽ കൊണ്ട് വരും
- 2020ലെ കേന്ദ്ര ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തിയ സിജിഎസ്‌ടി ഭേദഗതികൾക്ക് സമാനമായ ഭേദഗതികൾ സംസ്ഥാന ജിഎസ്‌ടി നിയമത്തിലും ഉൾപ്പെടുത്തും
- കേരള മൂല്യ വർധിത നികുതി (വാറ്റ്) കുടിശിക പിരിക്കുന്നതിന് സമഗ്രമായ ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം നികുതി കുടിശികയിലെ മുഴുവന്‍ പലിശയും പിഴയും ഒഴിവാക്കും
- കേരള പൊതു വിൽപന നികുതി കുടിശികക്ക് 2019-20 ബജറ്റിൽ പ്രഖ്യാപിച്ച ആംനസ്റ്റി ഈ വർഷവും തുടരും
- ആഡംബര നികുതി 2019-20 ബജറ്റിൽ അഞ്ച് ലക്ഷം രൂപ വരെ വിറ്റു വരവുള്ള വ്യാപാരികളുടെ നികുതി നിർണയങ്ങൾ നിബന്ധനകൾക്ക് വിധേയമായി പൂർത്തിയായതായി പ്രഖ്യാപിച്ചത് ഈ വർഷം 10 ലക്ഷം രൂപ വരെ വിറ്റുവരവുള്ള വ്യാപാരികൾക്കും ബാധമാക്കി
- ഇലക്ട്രിക് ഓട്ടോകളുടെആദ്യ അഞ്ച് വർഷത്തെ നികുതി പൂർണമായും ഒഴിവാക്കി. ഇലക്ട്രിക് വാഹന ഉപയോഗം പ്രോൽസാഹിപ്പിക്കാൻ മോട്ടോർ വാഹന നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ചു
- മോട്ടോര്‍ വാഹന നികുതി വര്‍ദ്ധിപ്പിച്ചു
- രണ്ടു ലക്ഷം രൂപ വരെ വില വരുന്ന മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനവും, പതിനഞ്ചുലക്ഷം വരെ വിലവരുന്ന കാറുകള്‍, പ്രൈവറ്റ് സര്‍വീസ് വാഹനങ്ങള്‍ എന്നിവയുടെ നികുതിയില്‍ രണ്ട് ശതമാനം വർധനവും പ്രഖ്യാപിച്ചു
- ചരക്കു വാഹനങ്ങളുടെ നികുതിയില്‍ 25ശതമാനം കുറവ് വരുത്തിയിട്ടുണ്ട്
- രജിസ്‌റ്റർ ചെയ്‌ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (സർക്കാർ/എയ്‌ഡഡ് ഒഴികെ) ബസുകളുടെ സീറ്റുകളുടെ എണ്ണത്തിന് ആനുപാതികമായി നികുതി വർധിപ്പിക്കും
- കെട്ടിട നികുതി പരമാവധി 30 ശതമാനത്തിൽ കവിയാത്തവിധം യുക്തിസഹമായി പുനർനിർണയിക്കും
- വന്‍കിട പ്രോജക്ടുകള്‍ നിലവില്‍ വരുന്ന പ്രദേശത്തെ ഭൂമിക്ക് ന്യായവിലേയക്കാള്‍ 30 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്
- സബ് രജിസ്‌ട്രാർ ഓഫീസുകളെ ഐഎസ്ഒ നിലവാരത്തിൽ ഉയർത്തുമെന്നും ഈസ് ഓഫ് ബിസിനസിന്‍റെ ഭാഗമായി തെരെഞ്ഞടുക്കെപ്പട്ട സബ് രജിസ്‌ട്രാർ ഓഫീസുകളിൽ അവധി ദിനങ്ങളിലും രജിസ്‌ട്രേഷൻ സൗകര്യം ഒരുക്കും
- സംസ്ഥാന സർക്കാർ ഭൂമി പാട്ടത്തിന് നൽകിയ വകയിൽ കിട്ടാനുള്ള കുടിശിക തീർപ്പാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു