രാജ്യത്തെ അടിസ്ഥാന പലിശ നിരക്കുകളില്‍ ഇളവ് വരുത്താന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നതായി സൂചന. ദേശീയ ധനകാര്യമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണ്‍ മാസം മുതല്‍ പലിശനിരക്കുകളില്‍ 0.35 ശതമാനം കുറവ് വരുന്നുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പലിശ നിരക്ക് വീണ്ടും കുറയ്ക്കാന്‍ സാധ്യത - പലിശാ നിരക്ക്
പലിശ നിരക്കില്‍ 0.35 ശതമാനം കുറവ് വരുത്താനാണ് സാധ്യത
ആര്‍ബിഐ
കഴിഞ്ഞ ഏപ്രിലില്‍ റിപ്പോ, റിവേഴ്സ് എന്നീ നിരക്കുകളില്‍ 0.25 ശതമാനത്തിന്‍റെ കുറവ് വരുത്തിനയതിന് പിന്നാലെയാണ് വീണ്ടും ഇളവ് വരുത്താനായി റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത്. നിലവില്‍ പണപ്പെരുപ്പം 3.3 ശതമാനമായി തുടരുകയാണ്. എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെ സാമ്പത്തിക രംഗത്ത് വീണ്ടും നിര്‍ണായക പരീക്ഷണങ്ങള്‍ ഉണ്ടായേക്കുമെന്നും സൂചനകളുണ്ട്.
Last Updated : May 26, 2019, 5:07 PM IST