കേരളം

kerala

ETV Bharat / business

വ്യാവസായിക ഉത്പാദന വളർച്ചയില്‍ ഇടിവ്

കഴിഞ്ഞ 20 മസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

വ്യാവസായിക ഉത്പാദന വളർച്ച

By

Published : Apr 13, 2019, 11:21 AM IST

രാജ്യത്തെ വ്യാവസായിക ഉത്പാദന വളർച്ച 20 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഫെബ്രുവരി മാസത്തില്‍ 0.1 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 4.3 ശതമാനം വളര്‍ച്ച ഉണ്ടായിരുന്ന വ്യാവസായിക ഉത്പാദനം നാല് ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 0.3 ശതമാനം ഉണ്ടായിരുന്ന വ്യാവസായിക ഉത്പന്നങ്ങളുടെ സൂചിക 0.2 ശതമാനമായും കുറഞ്ഞു. മൊത്തം ഉത്പാദന മേഖലയിലും 0.3 ശതമാനത്തിന്‍റെ ഇടിവുള്ളതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2018 ഫെബ്രുവരിയില്‍ 16.6 ശതമാനം വളര്‍ച്ച നേടിയ മൂലധന ഉത്‌പന്നത്തിലും 8.8 ശതമാനത്തിന്‍റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരുപത്തിമൂന്നോളം വ്യവസായ ഗ്രൂപ്പുകളുടെ പത്തോളം ഉത്പാദന മേഖലകളില്‍ വളര്‍ച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details