ന്യൂഡൽഹി:ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സാമ്പത്തിക നിശ്ചലാവസ്ഥക്ക് (സ്‌റ്റാഗ്‌ഫ്ലേഷൻ) അടുത്തെത്തിയെന്നും എന്നാൽ ബിജെപി സർക്കാർ അതിനെ നിഷേധിക്കുകയാണെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ്. സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായ സമയത്താണ് 2020-21ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതെന്നും കോൺഗ്രസ് വക്താവ് കൂട്ടിച്ചേർത്തു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സ്‌തംഭനാവസ്ഥയിലേക്ക് നീങ്ങുന്നു: കോൺഗ്രസ് വക്താവ് - സുപ്രിയ ശ്രീനേറ്റ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സാമ്പത്തിക നിശ്ചലാവസ്ഥക്ക്(സ്‌റ്റാഗ്‌ഫ്ലേഷൻ) അടുത്തെത്തിയെന്നും എന്നാൽ ബിജെപി സർക്കാർ അതിനെ നിഷേധിക്കുകയാണെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ്.
കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ്
സാമ്പത്തിക സ്‌തംഭനാവസ്ഥയുടെ അനന്തരഫലങ്ങൾ അപകടകരമാണ്. ഇത് പണപ്പെരുപ്പവും, മാന്ദ്യവും വർധിപ്പിക്കും, നിക്ഷേപം കുറക്കുകയും, തൊഴിലില്ലായ്‌മ രൂക്ഷമാക്കുമെന്നും ശ്രീനേറ്റ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏഴ് പ്രധാന സാമ്പത്തിക മേഖലകളിലായി 3.4 കോടിയോളം തൊഴിലവസരങ്ങൾ ഇല്ലാതായെന്നും, ആറ് വർഷമായി ബജറ്റിന്‍റെ ഗുണനിലവാരം ഇല്ലാതാക്കിയെന്നതാണ് ഈ സർക്കാർ ചെയ്‌ത സ്ഥിരതയാർന്ന കാര്യമെന്നും സുപ്രിയ ശ്രീനേറ്റ് ആരോപിച്ചു .