കേരളം

kerala

ETV Bharat / business

ബദാം തീരുവയില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങി അമേരിക്ക - ഇന്ത്യ

ബദാം, ആപ്പിള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ തുടങ്ങി ഇരുപത്തിയെട്ടോളം ഉല്‍പന്നങ്ങള്‍ക്കാണ് ഇന്ത്യ ഇറക്കുമതി തീരുവ ഉയര്‍ത്തിയത്.

ബദാം തീരുവയില്‍ ഇന്ത്യയുമായി ചര്‍ച്ചക്കൊരുങ്ങാന്‍ അമേരിക്ക

By

Published : Jun 23, 2019, 8:41 AM IST

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ നിന്നുള്ള ബദാമിന്‍റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ വിഷയം അവതരിപ്പിച്ചേക്കുമെന്ന് സൂചന. വിഷയം മോദിയുടെ ശ്രദ്ധയില്‍ കൊണ്ട് വരണമെന്ന് യുഎസ് നിയമസഭാംഗം പോംപിയോയോട് ആവശ്യപ്പെട്ടിരുന്നു.

ബദാം, ആപ്പിള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ തുടങ്ങി ഇരുപത്തിയെട്ടോളം ഉല്‍പന്നങ്ങള്‍ക്കാണ് ഇന്ത്യ ഇറക്കുമതി തീരുവ ഉയര്‍ത്തിയത്. ഇന്ത്യയുമായുള്ള സൗഹൃദ വ്യാപാര ബന്ധം അമേരിക്ക ഉപേക്ഷിച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ നടപടി. നിലവില്‍ അമേരിക്കന്‍ ബദാമിന്‍റെ ഏറ്റവും മികച്ച കയറ്റുമതി കേന്ദ്രമാണ് ഇന്ത്യ.

ജൂലൈ 25 മുതല്‍ 27 വരെയാണ് പോംപിയോയുടെ ഇന്ത്യാ സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും പോംപിയോ ചര്‍ച്ച നടത്തും. ചൈനയുമായി വ്യാപാരയുദ്ധം നിലനില്‍ക്കുന്നതിനാല്‍ നിലവില്‍ ഇന്ത്യയാണ് അമേരിക്കയുടെ പ്രധാന വിപണി.

ABOUT THE AUTHOR

...view details