കേരളം

kerala

ETV Bharat / business

അടിസ്ഥാന സൗകര്യ വികസനത്തിന് 1.4 ട്രില്യൺ ചിലവഴിക്കുമെന്ന് ധര്‍മേന്ദ്ര പ്രധാന്‍ - Global Forum on Excess Capacity news

സ്റ്റീലിന്‍റെ പ്രതിശീർഷ ഉപഭോഗം നിലവിലെ ഏറ്റവും താഴ്ന്ന 72 കിലോയിൽ നിന്ന് 2030 ഓടെ 160 കിലോയായി ഉയർത്താൻ തീരുമാനിച്ചതായും കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ.

അടിസ്ഥാന സൗകര്യ വികസനത്തിനായി 1.4 ട്രില്യൺ ചെലവഴിക്കുമെന്ന് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ

By

Published : Oct 26, 2019, 8:02 PM IST

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ 1.4 ട്രില്യൺ യുഎസ് ഡോളർ അടിസ്ഥാന സൗകര്യ വികസനത്തിനായി ചിലവഴിക്കുമെന്ന് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ടോക്കിയോയിലെ ഗ്ലോബൽ ഫോറം ഓൺ എക്സസ് കപ്പാസിറ്റി (ജിഎഫ്ഇസി) യിൽ സംസാരിക്കവേയാണ് പ്രധാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ദ്രുതഗതിയിലുള്ള അടിസ്ഥാന സൗകര്യവികസനം സ്റ്റീലിന്‍റെ ആവശ്യം ഗണ്യമായ വർദ്ധിപ്പിച്ചിട്ടുണ്ട്. ഭാവിയിൽ സ്റ്റീലിന്‍റെ ആവശ്യം ഇനിയും വർദ്ധിക്കുമെന്നും 2024 ഓടെ അഞ്ച് ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിനായി 1.4 ട്രില്യൺ യുഎസ് ഡോളർ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ചിലവഴിക്കുമെന്നും ഇത് രാജ്യത്തെ ഉരുക്ക് ആവശ്യകത വർധിപ്പിക്കുമെന്നും പ്രധാൻ പറഞ്ഞു. സ്റ്റീലിന്‍റെ പ്രതിശീർഷ ഉപഭോഗം നിലവിലെ ഏറ്റവും താഴ്ന്ന 72 കിലോയിൽ നിന്ന് 2030 ഓടെ 160 കിലോയായി ഉയർത്താൻ ഇന്ത്യ തീരുമാനിച്ചതായും കേന്ദ്ര മന്ത്രി പറഞ്ഞു. രണ്ട് ദിവസത്തെ ജപ്പാൻ സന്ദർശനത്തിനെത്തിയ കേന്ദ്ര മന്ത്രി ജാപ്പനീസ് സ്റ്റീൽ ഉൽപ്പാദകരായ ജെഎഫ്ഇ സ്റ്റീൽ കോർപ്പറേഷൻ, നിപ്പോൺ സ്റ്റീൽ, ഡൈഡോ സ്റ്റീൽ എന്നിവയുടെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ സ്റ്റീൽ വ്യവസായ മേഖലയിൽ നിക്ഷേപം നടത്താൻ കേന്ദ്രമന്ത്രി ജപ്പാന്‍ കമ്പനികളെ ക്ഷണിച്ചു.

ABOUT THE AUTHOR

...view details