ന്യൂഡൽഹി: യുകെ ആസ്ഥാനമായുള്ള കെയ്‌ൻ എനർജിക്ക് ഇന്ത്യ ഒരു ബില്യൺ ഡോളർ തിരികെ നൽകുമെന്ന് റിപ്പോർട്ട്. റെട്രോസ്പെക്‌ടീവ് നികുതി എടുത്തുകളഞ്ഞതിനെ തുടർന്നാണ് തീരുമാനമെന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് റെട്രോസ്പെക്‌ടീവ് നികുതി പിൻവലിക്കാനുള്ള ഡ്രാഫ്റ്റിന് ലോക്‌സഭ അംഗീകാരം നൽകിയത്.
കെയ്‌ൻ എനർജീസിന് ഇന്ത്യ ഒരു ബില്യണ്‍ ഡോളർ തിരികെ നൽകുമെന്ന് റിപ്പോർട്ട് - റെട്രോസ്പെക്‌ടീവ് നികുതി
2012ൽ നിലവിൽ വന്ന റെട്രോസ്പെക്‌ടീവ് നികുതി നയം വിദേശ നിക്ഷേപങ്ങൾക്ക് മുൻകാലാടിസ്ഥാനത്തിൽ നികുതി ചുമത്താൻ കേന്ദ്ര സർക്കാരിനെ അനുവദിച്ചിരുന്നു. ഈ നിയമം പിൻവലിക്കാനാണ് കേന്ദ്രം തീരുമാനിച്ചത്.
2012ൽ നിലവിൽ വന്ന റെട്രോസ്പെക്‌ടീവ് നികുതി നയം വിദേശ നിക്ഷേപങ്ങൾക്ക് മുൻകാലാടിസ്ഥാനത്തിൽ നികുതി ചുമത്താൻ കേന്ദ്ര സർക്കാരിനെ അനുവദിച്ചിരുന്നു. ഈ അധികാരമാണ് ഇല്ലാതാകുന്നത്. കെയ്‌ൻ എനർജീസ്, വോഡാഫോണ്‍ തുടങ്ങി നിരവിധ പ്രമുഖ കമ്പനികളുമായി ഇന്ത്യയ്‌ക്ക് നികുതി തർക്കങ്ങൾ ഉണ്ടാകാൻ ഈ നിയമം വഴിവെച്ചിരുന്നു. അടുത്ത ആഴ്‌ച രാജ്യസഭയും പുതിയ ഭേദഗതി അംഗീകരിക്കും എന്നാണ് കരുതുന്നത്.
ടെലികോം ഗ്രൂപ്പായ വോഡഫോൺ, ഫാർമസ്യൂട്ടിക്കൽസ് കമ്പനി സനോഫി, ബ്രൂവർ എസ്എബി മില്ലർ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾക്കെതിരായ നികുതി കുടിശിക കേസുകളിൽ ലഭിക്കാനുള്ള 13.5 ബില്യൺ ഡോളർ ഇതോടെ ഇന്ത്യ ഉപേക്ഷിക്കും. നിക്ഷേപക സൗഹൃദ രാജ്യമെന്ന പേര് മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കേന്ദ്ര നടപടി.
നികുതി തർക്കത്തിൽ നഷ്ടപരിഹാരമായി ഇന്ത്യൻ സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഫ്രാൻസിലെ 20 വസ്തുവകകൾ ഏറ്റടുക്കാൻ ബ്രിട്ടീഷ് എണ്ണക്കമ്പനിയായ കെയ്‌ൻ എനർജിക്ക് കഴിഞ്ഞ മാസം നടപടി സ്വീകരിച്ചിരുന്നു. എന്നാൽ അതിനെപ്പറ്റി അറിയില്ലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.