ന്യൂഡല്‍ഹി: അമേരിക്കയുടെ ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തിവെച്ചു. ഇതിന് പകരമായി ഗയാനയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുെമന്നാണ് ലഭിക്കുന്ന വിവരം. എക്സോന്‍ മൊബിലിന്‍റെ കടന്നു വരവോട് ഗയാനയില്‍ എണ്ണ ഉല്‍പാദനത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനികളിലൊന്നാണ് എക്സോന്‍ മൊബില്‍
ഇറാന്‍ എണ്ണക്ക് പകരം ഗയാന എണ്ണ ലക്ഷ്യമിട്ട് ഇന്ത്യ - എണ്ണ
എക്സോന്‍ മൊബിലിന്‍റെ കടന്നു വരവോട് ഗയാനയില്‍ എണ്ണ ഉല്‍പാദനത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്
ഇറാന്‍ എണ്ണക്ക് പകരം ഗയാന എണ്ണ ലക്ഷ്യമിട്ട് ഇന്ത്യ
മാര്‍ച്ച് രണ്ട് വരെ ആയിരുന്നു ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യക്കും മറ്റ് സൗദൃഹ രാജ്യങ്ങള്‍ക്കും അമേരിക്ക നല്‍കിയിരുന്ന സാവകാശം. ഇത് കഴിഞ്ഞതോടെ ഇന്ധനക്ഷാമം തടയാനായാണ് ഇന്ത്യ ഗയാനയെ സമീപിച്ചിരിക്കുന്നത്. ഇറാനില്‍ നിന്നുള്ള എണ്ണവരവ് കുറയുന്നതോടെ രാജ്യത്ത് ഇന്ധനങ്ങള്‍ക്ക് വില വര്‍ധിക്കാന്‍ ഇടയാകുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അമേരിക്കയെ അറിയിച്ചിരുന്നു.