ന്യൂഡൽഹി:2021-22 സാമ്പത്തികവർഷത്തേക്കുള്ള ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് വെട്ടിക്കുറച്ച് ഐഎംഎഫ്. 9.5 ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യയുടെ വളർച്ച നിരക്ക് 12.5 ശതമാനമായിരിക്കുമെന്ന് ഐഎൾഎഫ് പ്രവചിച്ചിരുന്നു.
കൊവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ വലിയ തോതിൽ രൂക്ഷമായതോടെയാണ് വളർച്ച നിരക്കും വെട്ടിക്കുറച്ചത്. കൊവിഡ് രണ്ടാം തരംഗം രാജ്യത്തിന്‍റെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിച്ചുവെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി.
Also Read:നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വപണി
ലോകമെമ്പാടും കൊവിഡ് വ്യാപിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും ഐഎംഎഫ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നുണ്ട്. 2022-23 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച 8.5 ശതമാനമായും പരിഷ്‌കരിച്ചിട്ടുണ്ട്.
ആഗോള സമ്പദ്‌വ്യവസ്ഥ 2021 ൽ 6 ശതമാനമായും 2022 ൽ 4.9 ശതമാനമായും വളരുമെന്ന് ഐഎംഎഫ് കൂട്ടിച്ചേർത്തു. അതേസമയം, 2021-22 ലും 2022-23 ലും ചൈന യഥാക്രമം 8.1 ഉം 5.7 ഉം ശതമാനം വളർച്ച നേടുമെന്ന് ഐഎംഎഫ് വ്യക്തമാക്കി.