ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തൊഴില്‍ സാധ്യതകള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. പ്രമുഖ ജോബ് പോര്‍ട്ടലായ നൗക്രി ഡോട്ട് കോമിന്‍റെ ഇന്‍ഡക്സ് അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് - നിയമനം
പ്രമുഖ ജോബ് പോര്‍ട്ടലായ നൗക്രി ഡോട്ട് കോമിന്‍റെ ഇന്‍ഡക്സ് അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ ആറുമാസത്തിനിടെയാണ് ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടന്നിരിക്കുന്നത്. ബിപിഒ, വിദ്യാഭ്യാസ മേഖല, ഐടി ഹാര്‍ഡ്‌വെയര്‍ എന്നീ മേഖലകളില്‍ 11 ശതമാനവും നിര്‍മ്മാണം, എഞ്ചിനിയറിങ് തുടങ്ങിയ മേഖലകളില്‍ ഒരു ശതമാനവും ഫാസ്റ്റ് മൂവിംഗ് ഗുഡ്സ് മേഖലയില്‍ നാല് ശതമാനം വളര്‍ച്ചയുമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ബാങ്കിങ് മേഖലയിലും ഓട്ടോ മൊബൈല്‍ മേഖലയിലും നിയമനം കുറഞ്ഞ് വരുന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ബംഗളൂരു നഗരത്തിലാണ് ഏറ്റവും കൂടുതല്‍ നിയമനം നടന്നിരിക്കുന്നത്. 20 ശതമാനമാണ് ഇവിടെ നിയമനങ്ങളിലുണ്ടായ വളര്‍ച്ച. ഹൈദരാബാദില്‍ 19 ശതമാനവും പൂനെയില്‍ 10 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.