കേരളം

kerala

ETV Bharat / business

2020 നെ വേട്ടയാടാനൊരുങ്ങി ഉയർന്ന ഭക്ഷണ വില! - ചില്ലറ പണപ്പെരുപ്പം

2019 ലെ പച്ചക്കറി വില വർധന ചില്ലറ പണപ്പെരുപ്പത്തെ നവംബറിൽ മൂന്നുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.54 ശതമാനത്തിലെത്തിച്ചു

High food prices to haunt 2020 !
2020 നെ വേട്ടയാടാനൊരുങ്ങി ഉയർന്ന ഭക്ഷണ വില!

By

Published : Dec 27, 2019, 3:22 PM IST

ന്യൂഡൽഹി: 2019 അവസാന പാദം സവാളയുടെ ചില്ലറ വിൽപ്പന വില കിലോഗ്രാമിന് 200 രൂപയിലെത്തിയതും ഉയർന്ന തക്കാളി വിലയും ചില്ലറ പണപെരുപ്പം മൂന്ന് വർഷത്തെ ഉയരത്തിലെത്തിച്ചു. മഴക്കെടുതിയും വിളനാശവും വിതരണത്തെ ബാധിച്ചതിനാൽ ഉരുളക്കിഴങ്ങ് വിലയും കൂടുന്നു. മൺസൂൺ സമയത്തും അതിനുശേഷവും തക്കാളിയുടെ ചില്ലറ വില കിലോയ്ക്ക് 80 രൂപയായി ഉയർന്നു. ഉരുളക്കിഴങ്ങ് വില ഡിസംബറിൽ ചില്ലറ വിപണിയിൽ ഒരു കിലോക്ക് 30 രൂപ വരെ എത്തിയിരുന്നു.

2019 ലെ പച്ചക്കറി വില വർധന ചില്ലറ പണപ്പെരുപ്പത്തെ നവംബറിൽ മൂന്നുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.54 ശതമാനത്തിലെത്തിച്ചു .2018-19ൽ കേന്ദ്ര ബജറ്റിൽ തക്കാളി, സവാള, ഉരുളക്കിഴങ്ങ് (ടിഒപി)എന്നിവക്ക് കേന്ദ്രസർക്കാർ മുൻ‌ഗണന നൽകുകയും വില വ്യതിയാനം പരിശോധിക്കുന്നതിനായി ഈ മൂന്ന് ഉൽപ്പന്നങ്ങളുടെയും ഉൽ‌പാദനവും സംസ്‌കരണവും വർദ്ധിപ്പിക്കുന്നതിന് കഴിഞ്ഞ നവംബറിൽ 500 കോടി രൂപയുടെ ഓപ്പറേഷൻ ഗ്രീൻസ് നടപ്പിലാക്കുകയും ചെയ്തിരുന്നു.

സർക്കാർ ഇടപെടൽ വൈകിയതും സവാള വില വർധിക്കുന്നതിന് കാരണമായി. ഈജിപ്‌ത്, തുർക്കി, അഫ്‌ഗാനിസ്ഥാൻ തുടങ്ങിയ വിപണികളിൽ നിന്ന് സവാള വൻതോതിൽ ഇറക്കുമതി ചെയ്യാൻ കരാറുണ്ടാക്കിയിട്ടുണ്ട്. വിതരണം കൂടിയെങ്കിലും വിവിധ ചില്ലറ ആഭ്യന്തര വിപണികളിൽ സവാള കിലോക്ക്130 രൂപയും, ഉരുളക്കിഴങ്ങ് കിലോക്ക് 20-30 രൂപയുമാണ്. തക്കാളി കിലോക്ക് 30-40 രൂപയിലെത്തിയിട്ടുണ്ട്. വെളുത്തുള്ളി വില 100 ഗ്രാമിന് 30-40 രൂപയിലെത്തി. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം 4 ശതമാനമായി നിലനിർത്തുകയെന്നതാണ് റിസർവ് ബാങ്ക് ലക്ഷ്യം. ഡിസംബറിലെ ധന നയ അവലോകനത്തിൽ, ചില്ലറ പണപ്പെരുപ്പ നിരക്ക് 2019-20 ന്‍റെ രണ്ടാം പകുതിയിൽ 5.1-4.7 ശതമാനമായി ആർബിഐ ഉയർത്തിയിരുന്നു. അടുത്ത സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിലും ചില്ലറ പണപ്പെരുപ്പ നിരക്ക് ലക്ഷ്യം ആർബിഐ 4-3.8 ശതമാനമായി ഉയർത്തി .

2020 ന്‍റെ തുടക്കത്തിൽ പച്ചക്കറി വിലയിൽ വലിയ തോതിൽ കുറവുണ്ടാകുമെന്നും 2019 ഡിസംബറിൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം 5.8-6 ശതമാനമായി ഉയരുമെന്നും ഐസി‌ആർ‌എ ഇക്കണോമിസ്റ്റ് അദിതി നായർ പറഞ്ഞു. എന്നാൽ മൊത്ത വ്യാപാരത്തിൽ 2019 ലെ പണപ്പെരുപ്പം ഊർജ, എണ്ണ വിലയുടെ സ്വാധീനം മൂലം ജനുവരിയിൽ 3.58 ശതമാനത്തിൽ നിന്ന് ഒക്ടോബറിൽ 0.16 ശതമാനമായി കുറഞ്ഞു. സർക്കാർ കണക്കുകൾ പ്രകാരം മൊത്ത വിപണിയിൽ സവാളയുടെ വില നവംബറിൽ 172 ശതമാനം ഉയർന്നു.ചില്ലറ വില സൂചിക മൊത്ത വില സൂചികയേക്കാൾ ‌കൂടുതൽ പ്രാധാന്യം ഭക്ഷ്യ വസ്‌തുക്കൾക്ക് നൽകുന്നതിനാലാണ് രണ്ട് സൂചികകലും തമ്മിൽ ഈ വത്യാസമുണ്ടാകുന്നത്.

ചില്ലറ പണപെരുപ്പം ആർബിഐയുടെ നിർദ്ദേശ പരിധിക്കരികില്‍ എത്തിയെന്നും എന്നാൽ മൊത്ത വ്യാപാര പണപെരുപ്പം നിയന്ത്രണത്തിലാണെന്നും സമ്പദ് വ്യവസ്ഥയുടെ കുറഞ്ഞ വളർച്ച കണക്കിലെടുത്ത ആർബിഐ പലിശ നിരക്കിൽ ഉടൻ മാറ്റാൻ സാധ്യതയില്ലെന്നും ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രതി അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details