ന്യൂഡൽഹി: രാജ്യത്തെ ജൂണ്‍ മാസത്തെ ജിഎസ്‌ടി വരുമാനത്തിന്‍റെ കണക്കുകൾ കേന്ദ്ര സർക്കാർ പുറത്ത് വിട്ടു. 2021 ജൂൺ മാസം സമാഹരിച്ച മൊത്തം ജിഎസ്‌ടി വരുമാനം 92,849 കോടി രൂപയാണ്. അതിൽ കേന്ദ്ര ജിഎസ്‌ടി 16,424 കോടി രൂപയും സംസ്ഥാന ജിഎസ്‌ടി 20,397 കോടിയും ആണ്.
എട്ട് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്; ജിഎസ്‌ടി വരുമാനം ഒരു ലക്ഷം കോടിക്ക് താഴെ - gst below rs 1 lakh crore
സംസ്ഥാന ജിഎസ്‌ടി ഇനത്തിൽ 20,397 കോടിയും കേന്ദ്ര ജിഎസ്‌ടി ഇനത്തിൽ 16,424 കോടി രൂപയും ആണ് ലഭിച്ചത്. രണ്ടാം തരംഗത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണുകൾ ജിഎസ്‌ടി വരുമാനത്തെ ബാധിച്ചെന്നാണ് ധന മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.
സംയോജിത ജിഎസ്‌ടി 49,079 കോടി (ഇറക്കുമതി ഇനത്തിൽ ലഭിച്ച 25,762 കോടി രൂപ ഉൾപ്പെടെ), സെസ് 6,949 കോടി രൂപ (ഇറക്കുമതി ഇനത്തിൽ ലഭിച്ച 809 കോടി രൂപ ഉൾപ്പെടെ) എന്നിങ്ങനയാണ് മറ്റ് കണക്കുകൾ. എട്ട് മാസത്തിനിടയിൽ ആദ്യമായാണ് ജിഎസ്‌ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെ പോകുന്നത്.
കഴിഞ്ഞ മെയ് മാസം ജിഎസ്‌ടി ഇനത്തിൽ 1.02 ലക്ഷം കോടി രൂപയായിരുന്നു വരുമാനം. 2021 ജൂണിലെ ജിഎസ്‌ടി വിഹിതം 2021 മെയ് മാസത്തിലെ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ടതാണ്. മെയ് മാസം മിക്ക സംസ്ഥാനങ്ങളും കൊവിഡ് കാരണം പൂർണമായോ ഭാഗികമായോ ലോക്ക്ഡൗണിലായിരുന്നെന്നും ധന മന്ത്രാലയം അറിയിച്ചു.