ന്യൂഡൽഹി: മൊത്ത ജിഎസ്‌ടി വരുമാനം പ്രതിവർഷം 8.92 ശതമാനം വർധിച്ച് 2019 ഡിസംബറിൽ 1,03,184 ലക്ഷം കോടി രൂപയായി. എന്നാൽ സർക്കാർ നിശ്ചയിച്ച 1.10 ലക്ഷം കോടി രൂപയെക്കാൾ കുറവാണ് വരുമാനം. 2018 ഡിസംബറിലെ മൊത്തം ജിഎസ്‌ടി കളക്ഷൻ 94,726 കോടി രൂപയായിരുന്നു. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള 2019 ഡിസംബർ മാസത്തിലെ ജിഎസ്‌ടി വരുമാനം 2018 ഡിസംബർ മാസത്തെ വരുമാനത്തേക്കാൾ 16 ശതമാനം വളർച്ച നേടി.
നവംബർ മാസത്തിൽ 2019 ഡിസംബർ 31 വരെ സമർപ്പിച്ച ജിഎസ്‌ടി ആർ 3 ബി റിട്ടേണുകളുടെ എണ്ണം 81.21 ലക്ഷം ആണ്.
ഡിസംബറിൽ നടന്ന 1,03,184 കോടി രൂപയിൽ സിജിഎസ്‌ടി 19,962 കോടി രൂപയും എസ്‌ജിഎസ്‌ടി 26,792 കോടി രൂപയുമാണെന്ന് ധനകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞു.
2019 ഡിസംബർ 31 വരെ നവംബർ മാസത്തിൽ സമർപ്പിച്ച ജിഎസ്‌ടി ആർ 3 ബി റിട്ടേണുകളുടെ എണ്ണം 81.21 ലക്ഷമാണ്. 2018 ഡിസംബറിൽ ഇറക്കുമതിയിൽ നിന്ന് ശേഖരിച്ച ഐജിഎസ്‌ടി വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ 2019 ഡിസംബറിലെ മൊത്തം വരുമാനം ഒമ്പത് ശതമാനം വർദ്ധിച്ചു.
സിജിഎസ്‌ടിക്ക് 21,814 കോടി രൂപയും,എസ്‌ജിഎസ്‌ടിക്ക് 15,366 കോടി രൂപയും ഐജിഎസ്‌ടിയിൽ നിന്ന് സ്ഥിരമായി തീർപ്പാക്കി. 2019 ഡിസംബറിൽ സ്ഥിരമായി തീർപ്പാക്കലിന് ശേഷം കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും നേടിയ ആകെ വരുമാനം സിജിഎസ്‌ടി 41,776 കോടി രൂപയും എസ്‌ജിഎസ്‌ടി 42,158 കോടി രൂപയുമാണ്.
ജിഎസ്‌ടി സമാഹരണത്തിന്‍റെ ട്രെൻഡുകൾ ജമ്മുകശ്‌മീർ, സിക്കിം, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവയാണ് ജിഎസ്‌ടി വരുമാനത്തിൽ ഉയർന്ന വളർച്ച രേഖപ്പെടുത്തിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും. രാജസ്ഥാൻ, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവയാണ് ജിഎസ്‌ടി വരുമാനത്തിൽ കുറവ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങൾ. ജാർഖണ്ഡ് ഈ കാലയളവിൽ ജിഎസ്‌ടി വരുമാനത്തിൽ നെഗറ്റീവ് വളർച്ചയാണ് റിപ്പോർട്ട് ചെയ്‌തത്.